വൃക്കരോഗികളും, മാറ്റി വെച്ചവരും, ദാനം ചെയ്തവരും ഒരുമിച്ച് ഒരേ വേദിയിൽ; വൃക്കമാറ്റിവെക്കലിന്റെ പ്രാധാന്യത്തെ ഓർമപ്പെടുത്തി അപൂർവ സംഗമം

 


കോഴിക്കോട്: (www.kvartha.com 11.03.2022) വൃക്കരോഗികളും, മാറ്റി വെച്ചവരും, ദാനം ചെയ്തവരും ഒരേ വേദിയിൽ ഒരുമിച്ച് ചേര്‍ന്നത് വേറിട്ട അനുഭവമായി. ലോക വൃക്കദിനത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെയും വൃക്കരോഗികളുടെ സംഘടനയായ പോര്‍ഫയുടേയും തണലിന്റെയും ഹോപ് രെജിസ്ട്രിയുടേയും നേതൃത്വത്തിലാണ് സംഗമം നടന്നത്.

 
വൃക്കരോഗികളും, മാറ്റി വെച്ചവരും, ദാനം ചെയ്തവരും ഒരുമിച്ച് ഒരേ വേദിയിൽ; വൃക്കമാറ്റിവെക്കലിന്റെ പ്രാധാന്യത്തെ ഓർമപ്പെടുത്തി അപൂർവ സംഗമം

 വൃക്കമാറ്റിവെക്കലിന്റെ പ്രാധാന്യത്തെ ഓർമപ്പെടുത്തുന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് നടന്ന ഒത്തുചേരലിൽ പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ വിധുപ്രതാപിന്റെ ഗാനങ്ങള്‍ക്ക് എല്ലാവരും ചേര്‍ന്ന് നൃത്തച്ചുവടുകള്‍ കൂടി വെച്ചതോടെ ആവേശം പൂര്‍ണതയിലെത്തി. വൃക്കമാറ്റിവെച്ചവര്‍ക്ക് സാധാരണ ജീവിതം മറ്റുള്ളവരെ പോലെ തന്നെ ആഘോഷിക്കാമെന്നതിന്റെ പ്രഖ്യാപനം കൂടിയായി സദസ് മാറി.

ആസ്റ്റര്‍ ആശുപത്രികളിൽ ആയിരം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും വേദിയില്‍ നടന്നു. കിഡ്‌നി രോഗികളുടെ ഉന്നമനത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തനം മാറ്റിവെച്ച ഫാദര്‍ ഡേവിസ് ചിറമ്മല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡോ. നൗഫല്‍ ബശീർ ആയിരം ശസ്ത്രക്രിയകളുടെ പ്രഖ്യാപനം നടത്തി.

ഡോ. സജിത് നാരായണന്‍, ഡോ. അഭയ് ആനന്ദ് ‍ ബോധവത്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ. ജവാദ് അഹ്‌മദ്‌ ഹോപ് രെജിസ്ട്രിയെ പരിചയപ്പെടുത്തി. ലുകാന്‍ പൊന്നാടത്ത്, ടി ടി ബശീർ (പോര്‍ഫ), രമേഷ് (ദയ), ഡോ. രഹ്ന (പീഡിയാട്രിക് നെഫ്രോളജിസ്റ്റ്) തുടങ്ങിയവർ സംസാരിച്ചു.

Keywords: Kidney patients, transplant recipients and donors converged, Kerala, News, Top-Headlines, Kozhikode, Hospital, Patient, Cinema, Singer, Surgery, Donor, Organ.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia