നമ്മള്‍ ആര്‍ക്ക് വേണ്ടിയാണോ ജോലി ചെയ്യുന്നത് അവരാണ് പുറകില്‍ നിന്ന് കുത്തുന്നത്; ശബ്ദ സന്ദേശം ചോര്‍ന്നതോടെ മാധ്യമങ്ങളോട് മാപ്പ് ചോദിച്ച് നടി ഖുശ്ബു
Jun 11, 2020, 12:07 IST
ചെന്നൈ: (www.kvartha.com 11.06.2020) തെന്നിന്ത്യന്‍ നടി ഖുശ്ബു മാധ്യമങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദ സന്ദേശം ചാര്‍ന്നു. സംഭവം വിവാദമായതിനാല്‍ ഖുശ്ബു പ്രതികരണവുമായി എത്തുകയും ചെയ്തു. ശബ്ദ സന്ദേശം ചോര്‍ത്തിയവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ഖുശ്ബു. അത്തരം ആള്‍ക്കാരെ ഓര്‍ത്ത് അപലപിക്കുന്നുവെന്നും ഖുശ്ബു പറഞ്ഞു.
സീരിയല്‍ നിര്‍മ്മാതാക്കളുള്ള വാട്‌സ് അപ് ഗ്രൂപ്പിലായിരുന്നു ഖുശ്ബു ശബ്ദ സന്ദേശം അയച്ചിരുന്നത്. എഴുപത് ദിവസങ്ങള്‍ക്ക് ശേഷം സീരിയല്‍ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ഖുശ്ബു ശബ്ദ സന്ദേശം അയച്ചത്. സീരിയല്‍ ചിത്രീകരണം തുടങ്ങാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഫോട്ടോയെടുക്കാനോ വീഡിയോ എടുക്കാനോ മാധ്യമങ്ങളെ അനുവദിക്കരുത് എന്നായിരുന്നു ഖുശ്ബുവിന്റെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അവര്‍ നമ്മളെ തെറ്റിക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ കൊവിഡ് വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ല. അതുകൊണ്ട് ചിത്രീകരണം തുടങ്ങിയാല്‍ നമ്മളെ കുറിച്ച് എന്തെങ്കിലും എഴുതാന്‍ അവര്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധിക്കുക എന്നുമായിരുന്നു ഖുശ്ബുവിന്റെ ശബ്ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്കുള്ളതായിരുന്നു ശബ്ദ സന്ദേശം. ഇത് ചോര്‍ന്നതോടെ വന്‍ വിവാദമായി. ഖുശ്ബു മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചുവെന്നായിരുന്നു വിമര്‍ശനം. ഇതോടെയാണ് ഖുശ്ബു പ്രതികരണവുമായി രംഗത്ത് വന്നത്.
ഖുശ്ബുവിന്റെ ട്വീറ്റ്:
മാധ്യമപ്രവര്‍ത്തകരെ കുറിച്ചുള്ള എന്റെ ശബ്ദ സന്ദേശം എഡിറ്റ് ചെയ്തത് പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ നിര്‍മാതാക്കളുടെ ഗ്രൂപ്പില്‍ നിന്നാണ് അത് പുറത്ത് പോയിരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഇത്തരം തരംതാഴ്ന്ന മനസുകള്‍ ഉണ്ടെന്നുള്ളതില്‍ എനിക്ക് ലജ്ജ തോന്നുന്നു. എന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു. മാധ്യമങ്ങളെ അപമാനിക്കാനായിരുന്നില്ല അത്. സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരിക്കുന്നത് അങ്ങനെ അല്ലേ..
മാധ്യമങ്ങളോട് എനിക്കുള്ള ബഹുമാനം എല്ലാവര്‍ക്കുമറിയാം. 34 വര്‍ഷത്തെ എന്റെ സിനിമാ ജീവിതത്തിനിടയില്‍ ഞാനവരോട് അപമാനകരമായി സംസാരിച്ച് ഒരു മാധ്യമപ്രവര്‍ത്തകരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. ആ ശബ്ദസന്ദേശം പകുതി മാത്രമേ ഉള്ളൂ. എങ്കിലും നിങ്ങളെ ആരെയെങ്കിലും അത് വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. നമ്മള്‍ ആര്‍ക്ക് വേണ്ടിയാണോ ജോലി ചെയ്യുന്നത് അവരാണ് നമ്മളെ പുറകില്‍ നിന്നും കുത്തുന്നതെന്ന് തിരിച്ചറിയുന്നത് ദൗര്‍ഭാഗ്യകരമാണ്.
എനിക്കറിയാം ഏത് നിര്‍മാതാവാണ് ഇത് ചെയ്തതെന്ന്. പക്ഷേ ഞാനവരെ പേരെടുത്ത് പറയില്ല. എന്റെ നിശബ്ദതയും ക്ഷമയുമാണ് അവര്‍ക്കുള്ള വലിയ ശിക്ഷ. എനിക്കിനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഞാനത് തുടരും. ഞാനിതിലും ഏറെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത് ചെയ്തയാളോട് നിങ്ങള്‍ക്കെന്നെ തകര്‍ക്കാനാവില്ല. നിങ്ങള്‍ ഒരു ഭീരുവാണ് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങള് ഇരുട്ടില്‍ തന്നെയിരിക്കും ഞാന്‍ തിളങ്ങിക്കൊണ്ടും. ഇതാണ് ഞാന്‍, സത്യസന്ധ, തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് ചോദിച്ച് തലയുയര്‍ത്തി മുന്നോട്ട് പോകുന്നു. നിങ്ങള്‍ക്കതിനാവുമോ.. ഇല്ല. അതാണ് എന്റെ വിജയം.
ആരെയാണോ സഹായിക്കാന്‍ ശ്രമിച്ചത് അവരാണ് ചതിച്ചത് എന്ന് അറിയുന്നത് നിര്‍ഭാഗ്യകരമാണ്. ഏത് നിര്‍മ്മാതാവ് ആണ് ഇത് ചെയ്തത് എന്ന് അറിയാം. അയാളുടെ പേര് ഞാന്‍ പറയുന്നില്ല. എന്റെ മൗനവും ക്ഷമ കൊടുക്കലുമാണ് ഏറ്റവും വലിയ ശിക്ഷ. ഒരുപാട് മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്, അത് താന്‍ തുടരുമെന്നും ഖുശ്ബു പറയുന്നു.

Keywords: News, India, Chennai, Cinema, Entertainment, Media, Actress, Social Network, Apology, Khushbu Sundar Apologises for Leaked Voice Message Disrespecting Media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.