കെ ജി എഫ് 2 എത്തുന്നു; പ്രഖ്യാപനവുമായി നിർമാതാക്കൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 21.08.2021) ഭാഷാഭേദമന്യേ സിനിമാപ്രേമികളിൽ വലിയ പ്രതീക്ഷ ഉയർത്തിയിട്ടുള്ള ചിത്രമാണ് കെ ജി എഫ് ടു. ചിത്രത്തിൻ്റെ ആദ്യ ഭാഗം വൻ പ്രതികരണമാണ് ഉണ്ടായത്.

  
കെ ജി എഫ് 2 എത്തുന്നു; പ്രഖ്യാപനവുമായി നിർമാതാക്കൾ



ചിത്രത്തിന് വമ്പൻ ഒ ടി ടി ഓഫറുകൾ ലഭിച്ചിട്ടുണ്ട് എന്ന് റിപോർടുകൾ ഉണ്ടെങ്കിലും തീയേറ്ററിൽ തന്നെ ഇറക്കാനാണ് തീരുമാനമെന്ന് നിർമാതാക്കൾ നേരത്തേ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നു. ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സംബന്ധിച്ച് കരാര്‍ ആയി എന്നതാണ് അത്.


2020 ഒക്ടോബര്‍ 23 എന്നൊരു തീയതിയാണ് കെജിഎഫ് ടൂവിന്റെ റിലീസ് തീയതിയായി ഏറ്റവുമാദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു അവസാനത്തെ അറിയിപ്പ്. പുതിയ തീയതി തിയറ്ററുകള്‍ സജീവമാകുന്ന സമയത്തേക്ക് പ്രഖ്യാപിക്കും. ജനുവരി ഏഴിന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെകോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.

90 ശതമാനം ചിത്രീകരണവും കോവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു.

കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന കെജിഎഫ് ടൂവിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

Keywords:  Hyderabad, Cinema, Report, Theater, Satelite, Release, COVID-19, Kerala, Prithvi Raj, Top-Headlines,  KGF Chapter 2 BIG Update! Yash, Sanjay Dutt, Prakash Raj, Raveena Tandon and Srinidhi Shetty-starrer film release date soon.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia