കേരളത്തിലെ ഭിന്നലിംഗക്കാരും മോഡേണാകുന്നു; അടുത്തമാസം കൊച്ചയിൽ ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം

 


കൊച്ചി : (www.kvartha.com 27.05.2017) കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരത്തിന് കൊച്ചി വേദിയാകുന്നു. ദ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ജൂൺ 13,14,15 തീയതികളിലായി നടക്കുന്ന ഫൈനൽ റൗണ്ടിൽ പതിനേഴ് പേരാണ് മത്സരിക്കുന്നത്. ഫൈനൽ റിഹേഴ്സൽ കൊച്ചിയിൽ പുരോഗമിക്കുന്നു.

ആദ്യമായാണ് കേരളത്തിൽ ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം നടത്തുന്നത്. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നടന്ന ഓഡീഷനിൽ മുന്നൂറിലേറെപ്പേർ പങ്കെടുത്തിരുന്നു. മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിന്റെ നിയമാവലികൾ അനുസരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ മുൻ ലോക സുന്ദരി ഫസ്റ്റ് റണ്ണറപ്പ് പാർവതി ഓമനക്കുട്ടനും രഞ്ജിനി ഹരിദാസുമാണ് സെലിബ്രിറ്റി ജഡ്ജസുമാരായി എത്തുക.

മത്സരാർഥികൾക്ക് വ്യക്തിത്വ വികസനം ഉൾപ്പെടെയുള്ള ക്ളാസുകൾ നൽകാനായി ടെലിവിഷൻ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്, നടൻ റിച്ചാർഡ്, ഫാഷൻ കൊറിയോഗ്രാഫർ സുനിൽ മേനോൻ, ഫാഷൻ ഫോട്ടോഗ്രാഫർ ഫെന്നി തുടങ്ങിയവരുമുണ്ട്.
കേരളത്തിലെ  ഭിന്നലിംഗക്കാരും മോഡേണാകുന്നു; അടുത്തമാസം കൊച്ചയിൽ ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം

നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫൈനലിൽ മന്ത്രി കെ കെ ശൈലജ, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻമന്ത്രി എം കെ മുനീർ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൽകി സുബ്രഹ്മണ്യം, നടിമാരായ മധുബാല, ശ്വേതാ മേനോൻ, മംമ്ത മോഹൻദാസ്, റിമി ടോമി, രമ്യ നമ്പീശൻ, ഭാവന, സ്രിന്ദ, വിഷ്ണുപ്രിയ തുടങ്ങിയവർ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Kerala has been taking extra measures towards greater inclusivity for the transgender community. After government jobs and hosting an athletic meet, the state is now gearing up to host the first ever beauty contest for transgenders. The one-of-its-kind beauty pageant will be held in Kochi on June 15.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia