എസ് ദുര്‍ഗയ്ക്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനാനുമതി; കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണതയ്ക്കുള്ള തിരിച്ചടിയെന്ന് സംവിധായകന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 21.11.2017) എസ്.ദുര്‍ഗയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനാനുമതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. എസ്.ദുര്‍ഗയുടെ പ്രദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി എസ്.ദുര്‍ഗയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കിയത്.

സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സംവിധായകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത് കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണതയ്ക്കുള്ള തിരിച്ചടിയാണെന്ന് സംവിധായകന്‍ പറയുന്നു.

  എസ് ദുര്‍ഗയ്ക്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനാനുമതി; കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണതയ്ക്കുള്ള തിരിച്ചടിയെന്ന് സംവിധായകന്‍

സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയില്‍ അശ്ലീല രംഗങ്ങളൊന്നുമില്ലെന്നും സിനിമയുടെ ഉള്ളടക്കം മനസിലാക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവംബര്‍ 28വരെ നടക്കുന്ന ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും എസ്.ദുര്‍ഗ, ന്യൂഡ് എന്നീ ചിത്രങ്ങളെ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറിയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ രാജിവച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള റോട്ടര്‍ഡാം പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് എസ്.ദുര്‍ഗ.

Also Read:

മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ഛര്‍ദിയും വയറിളക്കവും; പോലീസ് കടയില്‍ പരിശോധന നടത്തി മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala HC orders screening of S Durga at IFFI after I&B Ministry drops it, Kochi, News, Director, High Court of Kerala, Complaint, Criticism, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script