Sreenath Bhasi | നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് താല്‍കാലികമായി മാറ്റിനിര്‍ത്തും; കേസില്‍ ഒരുരീതിയിലും ഇടപെടില്ലെന്ന് നിര്‍മാതാക്കള്‍

 


കൊച്ചി: (www.kvartha.com) നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തും. നിര്‍മാതാക്കളുടെ സംഘടനയുടേതാണ് ഇതുസംബന്ധിച്ച തീരുമാനം. ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസിലാണ് നടപടി. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം പൂര്‍ത്തിയാക്കാം. കേസില്‍ ഒരുരീതിയിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

Sreenath Bhasi | നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് താല്‍കാലികമായി മാറ്റിനിര്‍ത്തും; കേസില്‍ ഒരുരീതിയിലും ഇടപെടില്ലെന്ന് നിര്‍മാതാക്കള്‍

വിവാദ സംഭവത്തെ കുറിച്ച് പരാതിക്കാരി നിര്‍മാതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇരുവരുടേയും വാദം സംഘടന കേള്‍ക്കുകയും തീരുമാനം എടുക്കുകയുമായിരുന്നു.

 
Sreenath Bhasi | നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് താല്‍കാലികമായി മാറ്റിനിര്‍ത്തും; കേസില്‍ ഒരുരീതിയിലും ഇടപെടില്ലെന്ന് നിര്‍മാതാക്കള്‍



കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. രണ്ടു പേരുടെ ഉറപ്പിലാണ് താരത്തിന് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരടു പൊലീസാണു നടനെ അറസ്റ്റ് ചെയ്തത്. അഭിഭാഷകനോടൊപ്പം സ്റ്റേഷനില്‍ എത്തിയ നടന്‍ അവതാരകയെ അപമാനിച്ചിട്ടില്ലെന്നും കൂടെയുണ്ടായിരുന്ന പുരുഷന്‍മാരോടാണു സംസാരിച്ചതെന്നുമുള്ള നിലപാടിലായിരുന്നു.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോടെലില്‍ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു കതേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഹോടെല്‍ ജീവനക്കാരുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അഭിമുഖം നടന്ന മുറിയില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. ഹോടെലിലെ സിസിടിവി ദൃശ്യങ്ങളും ഓണ്‍ലൈന്‍ ചാനല്‍ റെകോര്‍ഡ് ചെയ്ത അഭിമുഖവും പരിശോധിച്ചു. നടന്‍ അപമാനിച്ചെന്ന് കാട്ടി അവതാരക ഒരാഴ്ച മുന്‍പാണു പരാതി നല്‍കിയത്. സംസ്ഥാന വനിതാ കമിഷനിലും നടനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kerala Film Producers' Association temporarily bans Sreenath Bhasi, Kochi, News, Cinema, Cine Actor, Police, Arrested, Bail, Complaint, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia