കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അവാര്‍ഡ്: ജയസൂര്യയും പൃഥ്വിരാജും മികച്ച നടന്‍; പാര്‍വതി മികച്ച നടി
Mar 13, 2016, 09:00 IST
തിരുവനന്തപുരം: (www.kvartha.com 13.03.2016) കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയഷന്റെ 2015 ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ജൂറി ചെയര്‍മാന്‍ ഭദ്രന്‍ മാട്ടേല്‍ പ്രഖ്യാപിച്ചു. ജയസൂര്യയും പൃഥ്വിരാജും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.
സു...സു...സുധി വാത്മീകത്തിലെ പ്രകടനമാണു ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എന്നു നിന്റെ മൊയ്തീന്‍, ഇവിടെ എന്നീ സിനിമകളിലെ അഭിനയത്തിനാണു പൃഥ്വിരാജിന് അംഗീകാരം. പാര്‍വതിയാണ് മികച്ച നടി. എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി എന്നീ സിനിമകളിലെ അഭിനയമാണു പാര്‍വതിക്കു പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച സിനിമയായി എന്നു നിന്റെ മൊയ്തീനും സംവിധായകനായി ജയരാജും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റാല്‍ എന്ന ചിത്രമാണു ജയരാജിനെ പുരസ്‌കാരാര്‍ഹനാക്കിയത്.
മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം പ്രേംപ്രകാശും സുധീര്‍ കരമനയും പങ്കിട്ടു. ലെനയാണു മികച്ച സ്വഭാവ നടി. മികച്ച പുതുമുഖ നടന്മാരായി കുമരകം വാസുദേവന്‍, അശാന്ത് ഷാ എന്നിവരെ തിരഞ്ഞെടുത്തു. പാര്‍വതി രതീഷാണു മികച്ച പുതുമുഖ നായിക.
മറ്റു പുരസ്‌കാരങ്ങള്‍: തിരക്കഥ - ആര്‍. ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട്(ചാര്‍ളി). ഛായാഗ്രാഹണം - ജോമോന്‍ ടി. ജോണ്‍ (എന്നു നിന്റെ മൊയ്തീന്‍, നീന, ചാര്‍ളി). സംഗീത സംവിധായകന്‍ - രാജേഷ് മുരുകേശന്‍ (പ്രേമം). ഗായകര്‍ - മധുശ്രീ നാരായണ്‍, വിജയ് യേശുദാസ്. എഡിറ്റര്‍ - അല്‍ഫോണ്‍സ് പുത്രന്‍ (പ്രേമം). കലാസംവിധായകന്‍ - ഗോകുല്‍ദാസ് (എന്നു നിന്റെ മൊയ്തീന്‍). മേക്കപ്പ് - രഞ്ജിത് അമ്പാടി (എന്നു നിന്റെ മൊയ്തീന്‍), വസ്ത്രാലങ്കാരം - സമീറ സനീഷ് (ചാര്‍ളി, നീന). നവാഗത സംവിധായകന്‍ - ആര്‍.എസ്. വിമല്‍ (എന്നു നിന്റെ മൊയ്തീന്‍).
Keywords: Award, Cinema, Malayalam, Cine Actor, Actress, Jayasurya, Prithvi Raj, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.