നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; നടന്‍ കുഞ്ചാക്കോ ബോബന് കോടതിയുടെ അറസ്റ്റ് വാറണ്ട്
Feb 29, 2020, 13:34 IST
കൊച്ചി : (www.kvartha.com 29.02.2020) നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന് കോടതിയുടെ അറസ്റ്റ് വാറണ്ട്. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയിലെത്താന്‍ നേരത്തെ സമന്‍സ് നല്‍കിയിരുന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വാറണ്ട് പുറപ്പെടുവിച്ചത്. ബെയ്ലബിള്‍ വാറണ്ട് ആണ് ഇത്. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കോടതിയുടെ വാറണ്ട് കൈമാറിയത്.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതുകൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. ഇതോടെ അടുത്ത മാസം നാലിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
നടിമാരായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ എന്നിവര്‍ക്കും വെള്ളിയാഴ്ച കോടതിയില്‍ വിസ്താരത്തിനായി എത്താന്‍ സമന്‍സ് ഉണ്ടായിരുന്നു. ഇരുവരും കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍, സംയുക്താ വര്‍മയുടെ വിസ്താരം കോടതി ഒഴിവാക്കി. ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.

Keywords: Kerala actor abduction case: Arrest warrant against Kunchacko Boban for failing to turn up for the trial, Kochi, News, Trending, Cinema, Kunjacko Boban, Court, Actor, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.