ഓരോ സ്ത്രീകളും ചൂഷണത്തിന് ഇരയാവുന്നു, അപകടങ്ങൾ സംഭവിച്ചു കഴിയുമ്പോഴാണ് അവർ നേരിട്ടിരുന്ന പ്രശ്നങ്ങൾ പുറംലോകം അറിയുന്നത്: ബ്രിടീഷ് താരം കെയ്റ നൈറ്റ്‌ലി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടെഡിംഗ്ടൺ: (www.kvartha.com 09.06.2021) താനടക്കം മിക്ക സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബ്രിടീഷ് താരം കെയ്റ നൈറ്റ്‌ലി. ‘ഹാർപേഴ്സ് ബസാർ’ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഇല്ല. പല സ്ത്രീകളും പലവിധത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. പലപ്പോഴും ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്നവർക്ക് കടുത്ത മാനസീക പ്രശ്നങ്ങളും നേരിടേണ്ടി വരുമെന്നും താരം പറഞ്ഞു. ‘

താരത്തിന്റെ വാക്കുകൾ:

‘ഏതെല്ലാം രീതിയിലാണ് ഓരോ സ്ത്രീകളും ചൂഷണത്തിന് ഇരകളാകുന്നതെന്ന് അക്ഷരാർഥത്തിൽ എനിക്ക് പറയാൻ അറിയില്ല. ഏതെങ്കിലും രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചു കഴിയുമ്പോഴാണ് അവർ നേരിട്ടിരുന്ന പ്രശ്നങ്ങൾ പലപ്പോഴും പുറംലോകം അറിയുന്നത്. ആരെങ്കിലും മുഖത്ത് കുത്തി പരുക്കേൽപിക്കുമെന്നും കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുന്നുവെന്നും ഏതെങ്കിലും സ്ത്രീകൾ പറയാറുണ്ടോ? എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എപ്പോഴും സ്ത്രീകൾ നേരിടുന്നുണ്ട്.
Aster mims 04/11/2022

ഓരോ സ്ത്രീകളും ചൂഷണത്തിന് ഇരയാവുന്നു, അപകടങ്ങൾ സംഭവിച്ചു കഴിയുമ്പോഴാണ് അവർ നേരിട്ടിരുന്ന പ്രശ്നങ്ങൾ പുറംലോകം അറിയുന്നത്: ബ്രിടീഷ് താരം കെയ്റ നൈറ്റ്‌ലി

എല്ലാ സ്ത്രീകളും പുറത്തിറങ്ങുമ്പോൾ സ്വയരക്ഷ ഉറപ്പു വരുത്തണം. എവിടെയും അക്രമം ഒളിഞ്ഞിരിപ്പുണ്ടെന്ന ചിന്തയുണ്ടാകണം. ഞാനടക്കം എല്ലാ സ്ത്രീകളും സുരക്ഷിതത്വത്തിനായി എന്തെങ്കിലും കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്. ഇതേപറ്റി കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.’

യുഎൻ നടത്തിയ സർവേ പ്രകാരം ലൻഡനിൽ 70 ശതമാനത്തോളം സ്ത്രീകൾ പൊതുയിടങ്ങളിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. 2021ലെ കണക്കു പ്രകാരം ഇവരിൽ 97 ശതമാനവും 18നും 24നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും.

പൊതുയിടത്തിൽ പുരുഷൻമാർക്ക് നിരോധനം ഏർപെടുത്തണമെന്ന രീതിയിലുള്ള അഭിപ്രായത്തോട് പൂർണ യോജിപ്പാണെന്നും താരം പറഞ്ഞു. പൊതുയിടത്തിൽ തനിക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കെയ്റ പറഞ്ഞു. ഇനി മുതൽ പുരുഷന്മാർ സംവിധാനം ചെയ്യുന്ന സിനിമകളിലെ അമിതമായ സെക്സ് സീനുകളില്‍ അഭിനയിക്കില്ലെന്നു കെയ്റ നൈറ്റ്ലി നേരത്തെ പറഞ്ഞിരുന്നു.

Keywords:  News, World, Molestation, Harassment, Actress, Film, Entertainment, Cinema, Keira Knightley, Keira Knightley says all the women she knows have been harassed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia