കീ‍ർത്തി സുരേഷ് സാവിത്രിക്കായി തടികൂട്ടുന്നു

 


ചെന്നൈ: (www.kvartha.com 05.06.2017) നടി സാവിത്രിയുടെ ജീവിതത്തെ ആസ‌്‌പമാക്കി മഹാനടി എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിനായി കീർത്തി സുരേഷ് ശരീരഭാരം കൂട്ടുന്നു. സാവിത്രിയുടെ യൗവന കാലമാണ് ഇതുവരെ ചിത്രീകരിച്ചത്. ഇതിന് ശേഷമുള്ള കാലത്തെ സാവിത്രിയുടെ ജീവിതവുമായി സാമ്യം വരാനാണ് കീ‍ർത്തി ഭാരം കൂട്ടുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനാണ് ജമിനി ഗണേശിന്റെ വേഷത്തിൽ എത്തുന്നത്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലും നി‌ർമിക്കുന്നുണ്ട്. ചിത്രത്തിൽ സാമന്തയും പ്രധാനവേഷത്തിലെത്തുന്നു. മനംപോൽ മാംഗല്യം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് ഇടയിലാണ് സാവിത്രിയും ജമിനി ഗണേശനും പ്രണയത്തിലാകുന്നത്. ഭാര്യയും മക്കളും ഉണ്ടായിരുന്നിട്ടും സാവിത്രിയെയും അദ്ദേഹം വിവാഹം കഴിച്ചു.

രഹസ്യമാക്കി വച്ചിരുന്ന ഈ ബന്ധം പിന്നീട് ഒരു പരസ്യചിത്രത്തിന്റെ കരാറിൽ സാവിത്രി ഗണേശ് എന്ന് ഒപ്പ് വച്ചുകൊണ്ട് സാവിത്രി തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഇവർക്ക് രണ്ട് മക്കളുമുണ്ടായി. പിന്നീട് ഇവരുടെ ബന്ധം പിരിയുകയായിരുന്നു. 1936 ജനുവരി നാലിന് ജനിച്ച സാവിത്രി 1950ൽ സംസാരം എന്ന തെലുങ്ക് - തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ദേവദാസു, മിസമ്മ, പെണ്ണിൻ പെരുമൈ, പാശ മലർ, ഭലേ രാമുഡു, തൊഡി കൊടല്ലു എന്നീ സിനിമകളിലൂടെ സാവിത്രി ശ്രദ്ധേയയായി.
കീ‍ർത്തി സുരേഷ് സാവിത്രിക്കായി തടികൂട്ടുന്നു

നാഗ് അശ്വിന്റെ ഭാര്യ പ്രിയങ്ക ദത്തയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻറെ ആദ്യ ഘട്ടം ഹൈദരാബാദിലാണ് ഷൂട്ട് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Actress Keerthy Suresh has started shooting for the much hyped biopic on 'Mahanati Savithri', under the direction of Nag Ashwin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia