Keerthy Suresh | ഷൂടിങ്ങിനിടെ നടന്‍ മഹേഷ് ബാബുവിനെ 3 പ്രാവശ്യം മുഖത്തടിച്ചു; അബദ്ധത്തില്‍ സംഭവിച്ച തെറ്റിന് മാപ്പുചോദിച്ചു; വെളിപ്പെടുത്തലുമായി നടി കീര്‍ത്തി സുരേഷ്
May 4, 2022, 15:01 IST
ചെന്നൈ: (www.kvartha.com) ഷൂടിങ്ങിനിടെ തെലുങ്ക് സൂപര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെ താന്‍ അബദ്ധത്തില്‍ മൂന്നു പ്രാവശ്യം മുഖത്തടിച്ചുവെന്നും സംഭവിച്ച തെറ്റിന് പിന്നീട് മാപ്പുചോദിച്ചുവെന്നും നടി കീര്‍ത്തി സുരേഷ്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് ബാബു നായകനായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് സര്‍കാരു വാരി പാട്ട. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.
ചിത്രത്തിന്റെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിലാണ് കീര്‍ത്തി സുരേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ അവസാന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. തന്റെ ഭാഗത്തുനിന്നും ചെറിയ പിഴവുപറ്റുകയായിരുന്നു. മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. തെറ്റുമനസിലാക്കി അപ്പോള്‍ തന്നെ അദ്ദേഹത്തോട് മാപ്പുചോദിച്ചു. എന്നാല്‍ വളരെ കൂളായാണ് മഹേഷ് ബാബു പെരുമാറിയതെന്നും കീര്‍ത്തി പറഞ്ഞു.
പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേകേഴ്‌സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കേരളമുള്‍പെടെ തെന്നിന്‍ഡ്യയില്‍ മൊത്തം വന്‍ വിജയമായി മാറിയ 'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍കാരു വാരി പാട്ട.
ടോവിനോ തോമസ് നായകനാവുന്ന വാശിയാണ് കീര്‍ത്തിയുടേതായി വരാനിരിക്കുന്ന മലയാള ചിത്രം. സെല്‍വരാഘവന്‍ നായകനാവുന്ന സാണി കായിധം ആണ് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം.
Keywords: Keerthy Suresh hit Mahesh Babu on his face during Sarkaru Vaari Paata shoot, actress reveals, Chennai, News, Cinema, Entertainment, Actress, Cine Actor, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.