നടി ആനന്ദി വിവാഹിതയായി; അസിസ്റ്റന്റ് ഡയറക്ടറായ സോക്രടീസ് ആണ് വരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 08.01.2021) തമിഴ് നടി ആനന്ദി വിവാഹിതയായി. ബിസിനസുകാരനും അസിസ്റ്റന്റ് ഡയറക്ടറുമായ സോക്രടീസ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയായത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ നായിക വേഷവും ഏറെ പ്രശംസകളും അംഗീകാരവും നേടിയിരുന്നു.
Aster mims 04/11/2022
ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെ തിരക്കേറിയ നായികയായി മാറി. ചണ്ടി വീരന്‍, തൃഷ, ഇലാന, നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. നടി ആനന്ദി വിവാഹിതയായി; അസിസ്റ്റന്റ് ഡയറക്ടറായ സോക്രടീസ് ആണ് വരന്‍
ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിവാഹം. ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം സിനിമകളാണ് ആനന്ദിയുടേതായി റിലീസിനൊരുങ്ങുന്നത്.

നിര്‍മാതാവും നടനുമായ ജെ എസ് കെ സതീഷ് കുമാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ദമ്പതികളുടെ ഫോട്ടോകള്‍ പങ്കുവെക്കുകയും ചെയ്തു. വിവാഹം ആഘോഷപൂര്‍വം നടത്താനായിരുന്നു ദമ്പതികളുടെ തീരുമാനം.എന്നാല്‍ കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ ലളിതമാക്കുകയായിരുന്നു.

Keywords:  Kayal Anandhi looks like a stunning bride as she ties knot with Socrates in an intimate ceremony,  Chennai, News, Actress, Marriage, Social Media, Photo, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia