കാവ്യാ മാധവന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; അഡ്മിന്‍ പിടിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 29.07.2016) സിനിമാ താരം കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ച അഡ്മിന്‍ കൊച്ചി സിറ്റി പൊലീസിന്റെ പിടിയില്‍. പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് അറസ്റ്റിലായത്.

നാലു വര്‍ഷമായി കാവ്യ മാധവന്റെ പേരില്‍ ഇയാള്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഇയാള്‍ കാവ്യയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ, അശ്ലീലച്ചുവയുള്ള കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശിന് കാവ്യാ മാധവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അരവിന്ദ് ബാബു പിടിയിലായത്.
കാവ്യാ മാധവന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; അഡ്മിന്‍ പിടിയില്‍
കാവ്യയുടെ പേര് ഉപയോഗിക്കുന്ന ഇത്തരം 12 വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി.

Keywords: Kochi, Kerala, Ernakulam, Police, Facebook, Social Network, Fake, Arrested, Kavya Madhavan, Cinema, Actress, Malayalam, Entertainment, Kavya Madhavan's a fake Facebook account admin arrested.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia