കൊച്ചി: (www.kvartha.com 08.07.2017) മലയാള സിനിമയില്‍ അഭിനയംകൊണ്ടും ആലാപനം കൊണ്ടും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് കാവ്യാ മാധവന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും കുറച്ച് നാളായി ബ്രേക്ക് എടുത്ത് മലയാളികളുടെ പ്രിയതാരം ഗായികയായി വീണ്ടും മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഉണ്ണി പ്രണവം ഒരുക്കുന്ന പുതിയ ചിത്രം 'ഹാദിയ'യിലാണ് കാവ്യാ മാധവന്‍ വീണ്ടും ഗായികയായി എത്തിയത്.
മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ശരത് ഈണം നല്‍കിയ 'ഈ മതവെറികള്‍ നെറികേടുകള്‍ മതമാകുമോ' എന്ന് തുടങ്ങുന്ന ഗാനമാണ് കാവ്യ പാടിയത്. നിഷാന്‍, അമീര്‍ നിയാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാദിയ.
അയൂബ് കേച്ചേരി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ രാഗിണി നന്ദ്വാനി, ലിയോണ ലിഷോയ്, അലന്‍സിയര്‍ ലെ ലോപസ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാറ്റിനി എന്ന ചിത്രത്തിലെ 'മൗനമായ് മനസ്സില്‍' എന്ന ഗാനമാണ് കാവ്യാ അവസാനമായി പാടിയത്.
Keywords: Kavya Madhavan, Song, Malayalam, Cinema, Actress, Kollywood, Singer, Music Director, Entertainment, Favourite, Characters, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.