ദിലീപും കാവ്യയും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന്റെ സംവിധാനം
Mar 23, 2016, 13:23 IST
കൊച്ചി: (www.kvartha.com 23.03.2016) ഒരുകാലത്ത് മലയാളത്തിന്റെ താരജോഡികളായിരുന്ന കാവ്യാ മാധവനും ദിലീപും വീണ്ടും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പിന്നെയും' എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മെയ് 11ന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു സ്രിന്ത, രവി വള്ളത്തോള്‍, പി ശ്രീകുമാര്‍, സുധീര്‍ കരമന, എം കെ ഗോപാലകൃഷ്ണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മറാഠി സിനിമയിലെ പ്രശസ്ത താരം സുബോധ് ഭാവെയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍, എഡിറ്റിങ് ബി അജിത്കുമാര്‍. കുക്കു പരമേശ്വരരാനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് ചിത്രം
അടൂരിനൊപ്പം കാവ്യയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ അടൂരിന്റെ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയില്‍ കാവ്യ പ്രധാനവേഷത്തിലെത്തിയിരുന്നു. ദിലീപ് ആദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇരുവരുടെയും കരിയറില്‍ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലേതെന്നാണ് സൂചന.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.