ദിലീപ് ഇല്ല, ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ച് മീനാക്ഷി; സ്‌റ്റൈലിഷ് ലുകില്‍ ഇരുവരും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറല്‍
Jan 2, 2022, 16:08 IST
കൊച്ചി: (www.kvartha.com 02.01.2022) കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുന്നു. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി നിശ്ചയത്തിനെത്തിയത്. സ്‌റ്റൈലിഷ് ലുകിലായിരുന്നു ഇരുവരും എത്തിയത്.
കാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യര്‍ തുടങ്ങിയവരും എന്‍ഗേജ്‌മെന്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങിനെത്തിയ സുരേഷ് ഗോപി ഏറെ നേരം മീനാക്ഷിയോടും കാവ്യയോടും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
അതേസമയം, ഇരുവര്‍ക്കുമൊപ്പം ദിലീപ് ഇല്ലാതിരുന്നതും ശ്രദ്ധേയമായി. തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍ സിനിമയുടെ പ്രൊമോഷനുമായി ദിലീപ് തിരക്കിലാണെന്നാണ് വിവരം.
കാവ്യയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളെ പോലെയാണെന്നും മീനാക്ഷിയുടെ സമ്മതത്തോടെയാണ് താന്‍ കാവ്യയെ വിവാഹം ചെയ്തതെന്നുമാണ് ദിലീപ് മുന്‍പ് പറഞ്ഞത്. വിവാഹശേഷം തന്റെ മകളെന്നപോലെയാണ് മീനാക്ഷിയെ കാവ്യ കാണുന്നത്. വിശേഷാവസരങ്ങളില്‍ കാവ്യയ്‌ക്കൊപ്പം പലപ്പോഴും മീനാക്ഷിയെയും കാണാറുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.