SWISS-TOWER 24/07/2023

കത്രീന കൈഫിനെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയും എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

 


ADVERTISEMENT

മുംബൈ: (www.kvartha.com 07.09.2016) ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയും എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. സമയത്ത് വിമാനത്തില്‍ കയറാന്‍ എത്താതിരിക്കുകയും എത്തിയിട്ടും സിനിമയുടെ പ്രൊമോഷന് വേണ്ടി വിമാനത്താവളത്തില്‍ ആരാധകരോടു സംസാരിച്ചിരിക്കുകയും ചെയ്തതിനാണ് ഇരുവരേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടത്. ചൊവ്വാഴ്ച രാത്രി ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് സംഭവം.

ഡെല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകേണ്ടിയിരുന്ന എഐ 317 വിമാനമാണ് ഇരുവരുടേയും അനാസ്ഥ കാരണം വൈകിയത്. ഇതുസംബന്ധിച്ച് എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ് :

മുംബൈയിലേക്ക് പോകാന്‍ രാത്രിയോടെ തന്നെ ഇരുവരും വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് കരസ്ഥമാക്കിയിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്ക് നില്‍ക്കുന്നതിനു പകരം ഇരുവരും ആരാധകരോടു സംസാരിച്ച് സമയം കളയുകയായിരുന്നു. ഇരുവരും വിമാനത്തില്‍ കയറാതിരുന്നതോടെ 9.40നു യാത്ര പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകുകയും
കത്രീന കൈഫിനെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയും എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
ചെയ്തു.

ആരാധകരോട് തങ്ങളുടെ പുതിയ ചിത്രമായ ബാര്‍ ബാര്‍ ദേഖോ വിജയിപ്പിക്കണമെന്നു പറയുകയിരുന്നു താരങ്ങള്‍. ഒടുവില്‍ ഒരു മണിക്കൂര്‍ വൈകി 10.45നാണ് വിമാനം പുറപ്പെട്ടത്.

ഇതിനിടെ ആളുകള്‍ വിമാനത്തില്‍ ഇരുന്ന് മുഷിയുകയും പരാതി പറയാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, തങ്ങള്‍ താരങ്ങളെ ഇറക്കിവിട്ടതല്ല, ബോര്‍ഡിംഗ് പാസ് കിട്ടിയിട്ടും തങ്ങള്‍ പോകുന്നില്ലെന്ന നിലപാടെടുക്കുകയായിരുന്നു താരങ്ങളെന്നുമാണ് എയര്‍ഇന്ത്യ അധികൃതരുടെ വിശദീകരണം.


Keywords:  Katrina Kaif, Sidharth Malhotra Offloaded From Air India Flight at Delhi Airport, Mumbai, Passengers, Complaint, Bollywood, Actress, Protection, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia