എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്; സിനിമാ രംഗത്തുനിന്ന് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കസ്തൂരിയും
Sep 22, 2020, 15:58 IST
മുംബൈ: (www.kvartha.com 22.09.2020) സിനിമാ മേഖലയില്‍ ലൈംഗിക പീഡനം നേരിട്ടതായി നടി കസ്തൂരി. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ പായല്‍ ഘോഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. പായലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കസ്തൂരി വെളിപ്പെടുത്തല്‍ നടത്തിയത്.
Keywords: News, National, India, Mumbai, Cinema, Bollywood, Actress, Molestation, Reveal, Entertainment, Kasthuri reveals facing molestation harassment in film industry
'വ്യക്തവും നിര്‍ണായകവുമായ തെളിവുകള്‍ ഇല്ലാതെ ലൈംഗിക ആരോപണങ്ങള്‍ തെളിയിക്കാനാവില്ല. പക്ഷേ അവര്‍ക്ക് ഒന്നോ അതിലധികമോ പേരുകള്‍ നശിപ്പിക്കാന്‍ കഴിയും. മറ്റൊരു ഗുണവുമില്ല '- കസ്തൂരി പറഞ്ഞു. ഈ വിഷയത്തില്‍ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി.
Actress Payal Ghosh has accused Anurag Kashyap of sexual assault.
— Kasturi Shankar (@KasthuriShankar) September 20, 2020
Legal view: Allegations of sexual assault without tangible or corroborative evidence are near impossible to prove . But They can ruin either one or all of the names involved. Nothing Good. https://t.co/Gw0RNuPikm
What close to me, it has happened to me. It is how it is. #behindcloseddoors https://t.co/KwWUyiaIXG
— Kasturi Shankar (@KasthuriShankar) September 21, 2020
'നിങ്ങളുമായി അടുപ്പമുള്ള ഒരാള്‍ക്കാണ് ഇത് സംഭവിച്ചത് എങ്കില്‍ നിയമവശങ്ങളെക്കുറിച്ച് സംസാരിക്കുമോ' എന്നായിരുന്നു ഒരാളുടെ ചോദ്യം. 'എന്ത് അടുപ്പമുള്ളയാള്‍, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.'- കസ്തൂരി കുറിച്ചു.
എന്നാല്‍ അക്രമത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ആളുകള്‍ കസ്തൂരിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടി ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ചില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.