'കശ്മീര്‍ ഫയൽസ്' ആളിക്കത്തിക്കാൻ ബിജെപി ശ്രമിക്കുന്നതായി അരവിന്ദ് കെജ്‌രിവാൾ; 'എനിക്ക് പണ്ഡിറ്റുകളാണ് പ്രധാനം'; വിവാദങ്ങൾക്ക് മറുപടിയുമായി ഡെൽഹി മുഖ്യമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) 'കശ്മീര്‍ ഫയൽസ്' എന്ന സിനിമയെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിശദീകരിച്ചു. രാഷട്രീയ ഭേദമന്യേ എല്ലാവരും താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ടൈംസ് നൗ നവഭാരത് റിപോർട് ചെയ്തു.
            
'കശ്മീര്‍ ഫയൽസ്' ആളിക്കത്തിക്കാൻ ബിജെപി ശ്രമിക്കുന്നതായി അരവിന്ദ് കെജ്‌രിവാൾ; 'എനിക്ക് പണ്ഡിറ്റുകളാണ് പ്രധാനം'; വിവാദങ്ങൾക്ക് മറുപടിയുമായി ഡെൽഹി മുഖ്യമന്ത്രി

കശ്മീരി പണ്ഡിറ്റുകളുടെ പലായനം വലിയ ദുരന്തവും അനീതിയും ആണെന്നും കെജ്രിവാള്‍ പറഞ്ഞു. വിഷയം ആളിക്കത്തിക്കുന്ന സര്‍കാര്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി ഭൂമി നല്‍കുകയും അതിനായി ഒരു നയം രൂപീകരിക്കുകയും ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

'ബിജെപിയെ സംബന്ധിച്ചിടത്തോളം കശ്മീര്‍ ഫയൽസ് പ്രധാനമാണ്. എനിക്ക് കാശ്മീരി പണ്ഡിറ്റുകളാണ് കൂടുതല്‍ പ്രധാനം. പണ്ഡിറ്റുകള്‍ കശ്മീരില്‍ നിന്ന് കുടിയേറിയ സമയത്ത് 233 പണ്ഡിറ്റുകള്‍, 1993 ല്‍ ഡെല്‍ഹി സര്‍കാരില്‍ കരാര്‍ അധ്യാപകരായി ചേര്‍ന്നിരുന്നു. ഞങ്ങളുടെ സര്‍കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ക്കെല്ലാം സ്ഥിരം നിയമനം നല്‍കി. ഞങ്ങള്‍ അവരെക്കുറിച്ച് സിനിമ എടുത്തിട്ടില്ല, 'കെജ്രിവാള്‍ വ്യക്തമാക്കി.

സിനിമയുടെ നികുതി ഒഴിവാക്കണമെന്ന് വ്യാഴാഴ്ച ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ചലചിത്രം എല്ലാവര്‍ക്കും സൗജന്യമായി കാണുന്നതിന് നിര്‍മാതാവ് വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി യുട്യൂബില്‍ അപ്ലോഡ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

'ഭീകരവാദം മൂലം ജമ്മുകശ്മീരില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകളെയും, കുട്ടികളെ നഷ്ടപ്പെട്ട അമ്മമാരെയും, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെയും, കൊല്ലപ്പെട്ട സുരക്ഷാ സൈനികരെയും, കശാപ്പുചെയ്യപ്പെട്ട സ്ത്രീകളെയും, വെടിയേറ്റ കുട്ടികളെയും നോക്കി അവര്‍ ചിരിക്കുന്നു. ലജ്ജയില്ലാത്ത അരാജകവാദികള്‍.' എന്ന് കെജ്രിവാളിനെയും ആപിനെയും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

'ബിജെപി വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ രാജ്യത്തിനാകെ മനസിലാക്കാന്‍ 'ദ കശ്മീര്‍ ഫയല്‍സ്' സിനിമ യുട്യൂബില്‍ അപ്ലോഡ് ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതില്‍ നിന്ന് സമ്പാദിക്കുന്ന പണം കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി ചെലവഴിക്കണം'- ശനിയാഴ്ച നടന്ന ബജറ്റിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് വിവാദമായത്.

Keywords: News, National, Top-Headlines, Kashmir, BJP, Arvind Kejriwal, Delhi, Chief Minister, Cinema, Bollywood, Controversy, Kashmir Files, Kashmir Files important for BJP. For me..': Kejriwal on what he did for Pandits.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia