Kartik Aaryan | കോവിഡ് കാലത്ത് ചിത്രീകരിച്ച 'ധമാക്ക' യില്‍ അഭിനയിക്കാന്‍ 10 ദിവസത്തേക്ക് ലഭിച്ചത് 20 കോടി; പ്രതിഫലം വ്യക്തമാക്കി നടന്‍ കാര്‍തിക് ആര്യന്‍
Jan 22, 2023, 17:22 IST
മുംബൈ: (www.kvartha.com) പ്യാര്‍ ക പഞ്ച് നാമ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ താരമണ് കാര്‍തിക് ആര്യന്‍. 2011ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. അന്ന് ചിത്രത്തില്‍ അഭിനയിച്ചതിന് 1.25 ലക്ഷം രൂപയായിരുന്നു ആര്യന് ലഭിച്ച പ്രതിഫലം.
എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാര്‍തിക് ആര്യന്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡ് കാലത്ത് ചിത്രീകരിച്ച ധമാക്ക എന്ന ചിത്രത്തിന് 10 ദിവസത്തേക്ക് 20 കോടി രൂപയാണ് താരം വാങ്ങിയത്. ധമാക്ക എന്ന ചിത്രത്തിന് 20 കോടി രൂപ പ്രതിഫലമായി ലഭിച്ചില്ലേ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു താരത്തിന്റെ മറുപടി.
'അതെ, 10 ദിവസത്തെ ചിത്രീകരണമായിരുന്നു. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് 20 ദിവസം കൊണ്ട് ഇരട്ടി പണം ലഭിക്കും. അതിനാല്‍ എനിക്ക് ലഭിച്ച പ്രതിഫലത്തിന് ഞാന്‍ അര്‍ഹനാണെന്ന് കരുതുന്നു' എന്നും കാര്‍തിക് ആര്യന്‍ പറഞ്ഞു.
Keywords: Kartik Aaryan reveals being paid Rs 20 cr for 10 days of shoot during pandemic, Mumbai, News, Bollywood, Cinema, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.