Kareena Kapoor | 2 തവണ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടുണ്ട്; കാരണം വെളിപ്പെടുത്തി കരീന കപൂര്‍
Aug 13, 2022, 10:41 IST
ADVERTISEMENT
മുംബൈ: (www.kvartha.com) ബോളിവുഡിലെ താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. ദീര്‍ഘകാലം പ്രണയത്തിലായിരുന്ന ഇരുവരും 2012ലായിരുന്നു വിവാഹിതരായത്. ഇപ്പോള്‍ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യര്‍ഥന ആദ്യം നിരസിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് കരീന കപൂര്‍. രണ്ടു തവണ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടുണ്ടെന്നാണ് കരീന പറയുന്നത്.

2003ലും 2006ലും ഇരുവരും വിവിധ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. എന്നാല്‍ 2008ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. നാലുവര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷമായിരുന്നു വിവാഹം. 'സെയ്ഫിന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കുന്നതിനു മുന്‍പ് രണ്ടു തവണ നിരസിച്ചിരുന്നു. പക്ഷേ, അവസാനം നല്‍കിയ സമ്മതത്തിലാണ് കാര്യം' എന്നും കരീന പറഞ്ഞു.
എന്തായിരുന്നു രണ്ടു തവണ സെയ്ഫ് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ നിരസിച്ചതെന്ന ചോദ്യത്തിന് കരീനയുടെ മറുപടി ഇങ്ങനെയായിരുന്നു. നിരസിച്ചിരുന്നെങ്കിലും സ്‌നേഹമുണ്ടായിരുന്നു. അത് വളരെ വേഗത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമായിരുന്നില്ല. പരസ്പരം കുറച്ചു കൂടി അറിഞ്ഞശേഷം തീരുമാനിക്കാം എന്നാണ് കരുതിയത്. പക്ഷേ, ഞാന്‍ സെയ്ഫിനെ തന്നെ വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പായിരുന്നു എന്നും കരീന വ്യക്തമാക്കി.
കരീന- സെയ്ഫ് ദമ്പതികള്‍ രണ്ട് മക്കളുണ്ട്. തയ്മൂറും, ജഹാംഗീറും
Keywords: Kareena Kapoor recalls why she rejected Saif Ali Khan's marriage proposal twice: 'I thought it was too soon', Mumbai, News, Cinema, Bollywood, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.