ബോളിവുഡ് താരം കരീന കപൂറിനും സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞ് പിറന്നു; കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ തൈമൂര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 21.02.2021) ബോളിവുഡ് താരം കരീന കപൂറിനും സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞ് പിറന്നു. കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ മൂത്തമകന്‍ തൈമൂര്‍. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കരീനയുടെ കസിനായ റിദ്ദിമ കപൂറാണ് വാര്‍ത്ത പുറത്തുവിട്ടത്.

കരീന കപൂര്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും താന്‍ ആശുപത്രിയില്‍ ചെന്ന് കണ്ടിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പിതാവും നടനുമായ റണ്‍ധീര്‍ കപൂര്‍ ന്യൂസ് ഏജന്‍സി പി ടി ഐ യോട് പറഞ്ഞു.
ബോളിവുഡ് താരം കരീന കപൂറിനും സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞ് പിറന്നു; കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ തൈമൂര്‍

2020 ആഗസ്റ്റിലാണ് കരീന രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന് ദമ്പതികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. 2016 ഡിസംബര്‍ 20 ന് ആണ് 40 കാരിയായ കരീന ആദ്യത്തെ കണ്‍മണി തൈമൂറിന് ജന്മം നല്‍കിയത്. 2012 ഒക്ടോബറിലാണ് അഞ്ചുവര്‍ഷത്തെ പ്രണയബന്ധത്തിനുശേഷം 49കാരനായ സെയ്ഫ് അലിഖാനെ കരീന വിവാഹം ചെയ്യുന്നത്.

സെയ്ഫ് അലിഖാന്റെ രണ്ടാം വിവാഹമാണ് ഇത്. ബോളിവുഡ് താരം അമൃതാ സിംഗിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ടുമക്കളുമുണ്ട്. നടി സാറാ അലിഖാന്‍(25), ഇബ്രാഹിം അലിഖാന്‍(19).

Keywords:  Kareena Kapoor Khan-Saif Ali welcome son, Taimur now has a baby brother, Mumbai, News, Bollywood, Actress, Pregnant Woman, Child, Cinema, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia