എന്റെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം ഈ ചിത്രത്തിലൂടെ ഞാന്‍ കാണിക്കുന്നുണ്ട്; പുതിയ സിനിമയെ കുറിച്ച് കരീന കപൂര്‍
Oct 9, 2019, 11:53 IST
ADVERTISEMENT
മുംബൈ: (www.kvartha.com 09.10.2019) പുതിയ ചിത്രമായ ലാല്‍ സിംഗ് ചദ്ദയെ കുറിച്ച് നടി കരീന കപൂര്‍. എന്റെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം ഈ ചിത്രത്തിലൂടെ ഞാന്‍ കാണിക്കുന്നുണ്ടെന്നായിരുന്നു കരീനയുടെ വെളിപ്പെടുത്തല്‍. ശനിയാഴ്ച എല്ലെ ബ്യൂട്ടി അവാര്‍ഡ് 2019 ല്‍ പ്രത്യക്ഷപ്പെടുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കരീന ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കില്ല, കാരണം ഇത് വളരെ പ്രത്യേകതയുള്ളതാണ്, ശരിയായ സമയം വരുമ്പോള്‍ ഞങ്ങള്‍ തീര്‍ച്ചയായും അതിനെക്കുറിച്ച് സംസാരിക്കും. എന്റെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാം ഇതില്‍ ഉണ്ടാവും എന്ന ഉറപ്പ് ഞാന്‍ തരാം. കരീന കൂട്ടിച്ചേര്‍ത്തു. ലാല്‍ സിംഗ് ചദ്ദയില്‍ ആമിര്‍ ഖാന് ആണ് നായകന്. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020ല്‍ റിലീസ് ചെയ്യും.
2000ല്‍ ജെ പി ദത്ത സംവിധാനം ചെയ്ത റെഫ്യുജീ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കരീന സിനിമാജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് തികയ്ക്കുന്നതിന്റെ ആവേശത്തിലാണ്. ഏറെ വിവാദം സൃഷ്ടിച്ച് 2016ല്‍ പുറത്തിറങ്ങിയ ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലും കരീന അഭിനയിച്ചിരുന്നു.
Keywords: National, Mumbai, Kareena Kapoor, Cinema, film, Hindi, Bollywood, News, Kareena Kapoor Confirms Her Role In Aamir Khan's Lal Singh Chaddha

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.