എന്റെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം ഈ ചിത്രത്തിലൂടെ ഞാന്‍ കാണിക്കുന്നുണ്ട്; പുതിയ സിനിമയെ കുറിച്ച് കരീന കപൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ:  (www.kvartha.com 09.10.2019) പുതിയ ചിത്രമായ ലാല്‍ സിംഗ് ചദ്ദയെ കുറിച്ച് നടി കരീന കപൂര്‍. എന്റെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം ഈ ചിത്രത്തിലൂടെ ഞാന്‍ കാണിക്കുന്നുണ്ടെന്നായിരുന്നു കരീനയുടെ വെളിപ്പെടുത്തല്‍. ശനിയാഴ്ച എല്ലെ ബ്യൂട്ടി അവാര്‍ഡ് 2019 ല്‍ പ്രത്യക്ഷപ്പെടുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കരീന ഇക്കാര്യം പറഞ്ഞത്.

എന്റെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം ഈ ചിത്രത്തിലൂടെ ഞാന്‍ കാണിക്കുന്നുണ്ട്; പുതിയ സിനിമയെ കുറിച്ച് കരീന കപൂര്‍

'ഞാന്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കില്ല, കാരണം ഇത് വളരെ പ്രത്യേകതയുള്ളതാണ്, ശരിയായ സമയം വരുമ്പോള്‍ ഞങ്ങള്‍ തീര്‍ച്ചയായും അതിനെക്കുറിച്ച് സംസാരിക്കും. എന്റെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാം ഇതില്‍ ഉണ്ടാവും എന്ന ഉറപ്പ് ഞാന്‍ തരാം. കരീന കൂട്ടിച്ചേര്‍ത്തു. ലാല്‍ സിംഗ് ചദ്ദയില്‍ ആമിര്‍ ഖാന്‍ ആണ് നായകന്‍. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020ല്‍ റിലീസ് ചെയ്യും.

2000ല്‍ ജെ പി ദത്ത സംവിധാനം ചെയ്ത റെഫ്യുജീ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കരീന സിനിമാജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് തികയ്ക്കുന്നതിന്റെ ആവേശത്തിലാണ്. ഏറെ വിവാദം സൃഷ്ടിച്ച് 2016ല്‍ പുറത്തിറങ്ങിയ ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലും കരീന അഭിനയിച്ചിരുന്നു.

Keywords: National, Mumbai, Kareena Kapoor, Cinema, film, Hindi, Bollywood, News, Kareena Kapoor Confirms Her Role In Aamir Khan's Lal Singh Chaddha


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script