ബോളിവുഡ് ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതം; സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ വൈറലായി കരണ്‍ ജോഹറിനെക്കുറിച്ചുള്ള ആയുഷ്മാന്‍ ഖുറാനയുടെ പ്രതികരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 17.06.2020) ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കരണ്‍ ജോഹറിനെക്കുറിച്ചുള്ള ആയുഷ്മാന്‍ ഖുറാനയുടെ പ്രതികരണം വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് ചലചിത്രമേഖലയിലെ സ്വജന പക്ഷപാതത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് അദ്ദേഹം പറയുന്നത്. സിനിമാ താരമെന്ന നിലയില്‍ പ്രശസ്തനാവുന്നതിന് മുന്‍പ് കരണ്‍ ജോഹറില്‍ നിന്ന് നേരിട്ട അനുഭവമാണ് പ്രമുഖ നടനായ ആയുഷ്മാന്‍ ഖുറാനയുടെ വിവരിക്കുന്നത്.

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതം; സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ വൈറലായി കരണ്‍ ജോഹറിനെക്കുറിച്ചുള്ള ആയുഷ്മാന്‍ ഖുറാനയുടെ പ്രതികരണം

സിനിമാ മോഹവുമായി കരണ്‍ ജോഹറിനെ ബന്ധപ്പെട്ട സമയത്ത് നേരിട്ട തിക്താനുഭവത്തേക്കുറിച്ച് ആയുഷ്മാന്‍ ഖുറാന നേരത്തെ നടത്തിയ പ്രതികരണമാണ് ചലചിത്ര മേഖലയിലെ സ്വജനപക്ഷപാതത്തിന്റെ തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്.

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതം; സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ വൈറലായി കരണ്‍ ജോഹറിനെക്കുറിച്ചുള്ള ആയുഷ്മാന്‍ ഖുറാനയുടെ പ്രതികരണം

ഒരു അഭിമുഖത്തിന് ശേഷം കരണ്‍ ജോഹര്‍ നല്കിയ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം അവഗണിക്കുകയും പിന്നീട് തങ്ങള്‍ താരങ്ങള്‍ക്കൊപ്പം മാത്രം പ്രവര്‍ത്തിക്കാറുള്ളൂ പുതുമുഖങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് പ്രതികരിച്ചത് എന്നായിരുന്നു ആയുഷ്മാന്‍ ഖുറാന വെളിപ്പെടുത്തിയത്.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ഏറെ ആളുകള്‍ പിന്തുടര്‍ന്നിരുന്ന കരണ്‍ ജോഹര്‍, ആലിയ ഭട്ട് അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനം രൂക്ഷമാണ്.

Keywords:  News, National, India, Entertainment, Social Network, Cinema, Bollywood, Death, Film, Karan Johar attacked for nepotism gang
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script