FIR | കാന്താരയിലെ 'ഭൂത കോലം' ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന പരാമര്‍ശം; ചേതന്‍ കുമാറിനെതിരെ കേസെടുത്തു; നടനെ പിന്തുണച്ച് ദലിത് സംഘടനകള്‍
Oct 24, 2022, 15:03 IST
ബെംഗ്‌ളൂറു: (www.kvartha.com) ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാന്താര. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം.
ഹൊംബൊലയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മിച്ച സിനിമയില്‍, ഋഷഭ് ഷെട്ടിക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഈ ചിത്രം ഇറങ്ങിയതിന് പിന്നാലെ ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടന്‍ ചേതന്‍ കുമാറിനെതിരെ ബെംഗ്‌ളൂറു പൊലീസ് കേസെടുത്തിരിക്കുകയാണ്. ബജ്‌റംഗ്ദള്‍ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് നപടി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുളള ശ്രമം ഉള്‍പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കാന്താരയില്‍ കാണിക്കുന്ന 'ഭൂത കോലം' ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്‍ഡ്യയില്‍ വരുന്നതിന് മുമ്പേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നുമായിരുന്നു ചേതന്‍ പറഞ്ഞത്. വിഷയത്തില്‍ നടനെതിരെ ഉഡുപ്പി ജാഗരണവേദികെയും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം നടനെ പിന്തുണച്ച് ദലിത് സംഘടനകള്‍ രംഗത്തെത്തി. പ്രചീന ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദലിത് സംഘടനാനേതാക്കള്‍ ചൂണ്ടിക്കാട്ടി.
16 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം സെപ്റ്റംബര്‍ 30നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. കാന്താരയ്ക്ക് തിയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. സിനിമയെ പ്രശംസിച്ച് ഇന്‍ഡ്യന്‍ സിനിമാ ലോകം രംഗത്ത് എത്തിയിരുന്നു. മലയാളത്തിലും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. പൃഥ്വിരാജിന്റെ നിര്‍മാണ കംപനിയാണ് മലയാളത്തില്‍ എത്തിച്ചത്.
Keywords: News,National,India,Bangalore,Entertainment,Case,Actor,Cinema,Social-Media,Theater, Kantara Row: FIR Against Actor Chetan for Saying Bhoota Kola Shown in Rishabh Shetty Film Not Part of Hindu CultureGlad our Kannada film ‘Kantara’ is making national waves
— Chetan Kumar Ahimsa / ಚೇತನ್ ಅಹಿಂಸಾ (@ChetanAhimsa) October 18, 2022
Director Rishabh Shetty claims Bhootha Kola is ‘Hindu culture’
False
Our Pambada/Nalike/Parawa’s Bahujan traditions predate Vedic-Brahminical Hinduism
We ask that Moolnivasi cultures be shown w/ truth on & off screen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.