കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്' ഹിന്ദിയിലേക്ക്; ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്‍ഡ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റാവകാശം കരസ്ഥമാക്കുന്നത് മോളിവുഡില്‍ ഇത് ആദ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 30.06.2021) കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്' ഹിന്ദിയിലേക്ക്. ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്‍ഡ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റാവകാശം കരസ്ഥമാക്കുന്നത് മോളിവുഡില്‍ ഇത് ആദ്യം. ബോളിവുഡിലും ചിത്രത്തിന്റെ സംവിധാനം കണ്ണന്‍ തന്നെ.

ഉടുമ്പിന്റെ ഹിന്ദി റീമേക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്നാണ്. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്' ഹിന്ദിയിലേക്ക്; ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്‍ഡ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റാവകാശം കരസ്ഥമാക്കുന്നത് മോളിവുഡില്‍ ഇത് ആദ്യം

മലയാളത്തില്‍ എത്തുന്ന 'ഉടുമ്പ്'ല്‍ സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്സ്റ്റനും,യാമി സോനയുമാണ് നായികമാര്‍. ചിത്രത്തില്‍ മന്‍രാജ്, ബൈജു, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്‍, ശ്രേയ അയ്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഒരു എന്റര്‍ ട്രെയിനെര്‍ ത്രില്ലെര്‍ മൂവി ആണ് ഉടുമ്പ്. കേരളം ഏറെ ചര്‍ച്ച ചെയ്ത സൂപെര്‍ ഹിറ്റ് മൂവി പട്ടാഭിരാമന്‍ ആണ് കണ്ണന്‍ താമരക്കുളത്തിന്റെ മുന്‍പ് റിലീസ് ചെയ്ത സിനിമ. ആക്ഷന്‍ കിംഗ് അര്‍ജുന്‍
മുഖ്യ വേഷത്തില്‍ വരുന്ന മലയാളം, തമിഴ് സിനിമ 'വിരുന്ന്' ആണ് ഇനി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന കണ്ണന്റെ ചിത്രം.

ത്രില്ലര്‍ പശ്ചാത്തലത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.

വി ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്ലീ രാജേഷ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി നിര്‍വഹിക്കുന്നു.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കല്‍, ഹരി നാരായണന്‍, കണ്ണന്‍ താമരക്കുളം, മേകപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, ബിസിനസ് കോര്‍ഡിനേറ്റര്‍- ഷാനു പരപ്പനങ്ങാടി, പവന്‍കുമാര്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Keywords:  Kannan Thamarakulam's 'Udumbu' to Hindi, Kochi, News, Cinema, Bollywood, Director, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script