പ്രശസ്ത കന്നട നടന്‍ പുനീത് രാജ് കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
Oct 29, 2021, 14:32 IST
ബെംഗ്‌ളൂറു: (www.kvartha.com 29.10.2021) പ്രശസ്ത കന്നട നടന്‍ പുനീത് രാജ് കുമാര്‍(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയോടെ ബെംഗ്‌ളൂറിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം. 11.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപോര്‍ടുകളാണ് ആദ്യം മുതലേ പുറത്തുവന്നത്. താരത്തിന്റെ മരണ വാര്‍ത്തയറിഞ്ഞ് ആരാധാകര്‍ ആശുപത്രിയ്ക്ക് മുന്‍പില്‍ തടിച്ചുകൂടിയിട്ടുണ്ട്. മരണ വാര്‍ത്തയറിഞ്ഞ് സിനിമാ മേഖലയിലെ പ്രമുഖരും, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും ആശുപത്രിയില്‍ എത്തി.
കന്നട സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാര്‍. ഏപ്രിലില്‍ പുറത്തിറങ്ങിയ യുവരത്‌നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. പ്രശസ്ത കന്നട നടന്‍ ഡോ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ് കുമാര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.