ഇനിയും ജീവിക്കും; പിതാവിന് പിന്നാലെ കന്നട നടന്‍ പുനീത് രാജ് കുമാറിന്റെ കണ്ണുകളും ദാനം ചെയ്തു

 


ബെന്‍ഗ്ലൂറു: (www.kvartha.com 30.10.2021) കഴിഞ്ഞദിവസം അന്തരിച്ച കന്നട നടന്‍ പുനീത് രാജ് കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാജ് കുമാറിന്റെ കണ്ണുകളും ദാനം ചെയ്തിരുന്നു. 1994-ല്‍ രാജ് കുമാറും കുടുംബവും മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുമെന്ന സമ്മതപത്രത്തില്‍ ഒപ്പുവച്ചിരുന്നു. 2006 ഏപ്രില്‍ 12 ന് ആണ് രാജ് കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചത്. 76 വയസായിരുന്നു.

ഇനിയും ജീവിക്കും; പിതാവിന് പിന്നാലെ കന്നട നടന്‍ പുനീത് രാജ് കുമാറിന്റെ കണ്ണുകളും ദാനം ചെയ്തു

മരണശേഷം ആറ് മണിക്കൂറിനുള്ളില്‍ തന്നെ പുനീത് രാജ് കുമാറിന്റെ കണ്ണുകള്‍ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തി പുറത്തെടുത്തുവെന്ന് നടന്‍ ചേതന്‍ കുമാര്‍ അഹിംസയാണ് ട്വിറ്റെറിലൂടെ അറിയിച്ചത്.

ചേതന്‍ കുമാറിന്റെ ട്വീറ്റ്;

'ഞാന്‍ അപ്പു സാറിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ദാനം ചെയ്യാനായി എടുത്തു. മരണശേഷം ആറു മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നീക്കം ചെയ്തു. അപ്പു സാര്‍ - ഡോ രാജ് കുമാറിനെയും നിമ്മ ശിവണ്ണയെയും പോലെ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു,'. എല്ലാവരോടും കണ്ണുകള്‍ ദാനം ചെയ്യാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തു. 'അവരുടെ കാല്‍പാടുകളും അപ്പു സാറിന്റെ ഓര്‍മകളും പിന്തുടരുന്നു' എന്നും താരം കുറിച്ചു.

ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബെന്‍ഗ്ലൂറു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അത്യാഹിത വിഭാഗത്തില്‍ കഴിയുന്നതിനിടെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു മരണം സംഭവിച്ചത്.

യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളും പുനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂര്‍ണ ആരോഗ്യവാനായ പുനീത് ഫിറ്റ്‌നസ് ഫ്രീകുമാണ്. താരത്തിന്റെ പെട്ടെന്നുള്ള വാര്‍ത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും.

'യുവരത്ന'യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ കന്നഡ ചിത്രമായ 'മൈത്രി'യില്‍ അതിഥി താരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സഹോദരന്‍ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപെര്‍ താരമാണ്. നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പേരെടുത്തിരുന്നു.

രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ല്‍ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോള്‍ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്‌ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസുള്ളപ്പോള്‍ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ് കുമാറിനൊപ്പം കുട്ടിക്കാലം മുതല്‍ സിനിമാ സെറ്റുകളില്‍ പോകുമായിരുന്നു.

കോന്‍ ബനേഗാ ക്രോര്‍പതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.

Keywords:  Kannada Star Puneeth Rajkumar's Eyes Donated, Just Like Father In 2006, Bangalore, News, Karnataka, Cine Actor, Dead, Hospital, Twitter, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia