ഹൃദയാഘാതം; കന്നടനടന്‍ പുനീത് രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിലഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍
Oct 29, 2021, 13:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെന്‍ഗ്ലൂറു: (www.kvartha.com 28.10.2021) കന്നഡ നടന്‍ പുനീത് രാജ്കുമാറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബെന്‍ഗ്ലൂറുവിലെ വിക്രം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിവരമറിഞ്ഞ് 46 കാരനായ താരത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും, അഭിനേതാക്കളും നിര്‍മാതാക്കളും ഉള്‍പെടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള റോഡ് ബാരികേഡ് കെട്ടി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മാറ്റിനി ഐഡല്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. 29 സിനിമകളില്‍ നായകനായി അഭിനയിച്ചു. ബാലതാരമായും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വസന്തഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മൊദഗലു (1982), എറടു നക്ഷത്രങ്ങള്‍ (1983), ഭക്ത പ്രഹലാദ, യാരിവനു, ബേട്ടട ഹൂവു (1985) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകള്‍. ബേട്ടട ഹൂവിലെ രാമു എന്ന കഥാപാത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
Keywords: Kannada Film Star Puneeth Rajkumar Hospitalised in Bengaluru After Major Cardiac Arrest, Bangalore, News, Hospital, Treatment, Cine Actor, Cinema, Karnataka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

