ബെംഗ്‌ളൂറു: (www.kvartha.com 10.10.2021) പ്രശസ്ത കന്നഡ നടന്‍ സത്യജിത്(72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സമീപകാലത്തായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നഗരത്തിലെ ബൗറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മുന്‍നിര നായകന്‍മാരോടൊപ്പം 650 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവര്‍ ആയിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡില്‍ നാനാ പടേക്കറിന്റെ ആങ്കുഷില്‍ വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്.
പുത്‌നാന്‍ജ, ശിവ മെച്ചി ഡ കണ്ണപ്പ, ചൈത്രഡ പ്രേമാഞ്ജലി, ആപത് മിത്ര എന്നീ സൂപെര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രിയങ്ക ഉപേന്ദ്രയുടെ സെകന്‍ഡ് ഹാഫ് (2018) ആണ് അവസാനം അഭിനയിച്ച ചിത്രം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.