കന്നട ബിഗ് ബോസ് 7 മത്സരാര്‍ഥിയും നടിയുമായ ചൈത്ര കോട്ടുരു ഫിനോയില്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Apr 9, 2021, 14:11 IST
ബംഗളൂരു: (www.kvartha.com 09.04.2021) കന്നഡ ബിഗ് ബോസ് 7 മത്സരാര്‍ഥിയും നടിയുമായ ചൈത്ര കോട്ടുരു ഫിനോയില്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച നടിയുടെ വസതിയില്‍ വച്ചാണ് സംഭവം. ഉടന്‍തന്നെ ചൈത്രയെ സമീപത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ നില മെച്ചപ്പെട്ടതായാണ് വിവരം.

മാര്‍ച്ച് 28 ന് ചൈത്ര നാഗാര്‍ജുനയെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുന്നതിന്റെ ഫോട്ടോ വൈറലായിരുന്നു. വിവാഹത്തിന്റെ മറ്റു ചിത്രങ്ങളും വൈറലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാഗാര്‍ജുനയുമായി ചൈത്ര പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Keywords: Kannada 'Bigg Boss 7' contestant Chaitra Kotturu attempts suicide, consumes phenyl at her home, Bangalore, News, Cinema, Actress, Suicide Attempt, Marriage, Big Boss, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.