ലോക്ഡൗണിനിടെ കാറുമായി പുറത്തിറങ്ങിയ കന്നഡ നടിയും സുഹൃത്തും അപകടത്തില്‍പെട്ടു; പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍; അശ്രദ്ധവും അപകടകരവുമായ രീതിയില്‍ വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു

 


ബംഗളൂരു: (www.kvartha.com 05.04.2020) ലോക്ഡൗണിനിടെ കാറുമായി പുറത്തിറങ്ങിയ നടിയും സുഹൃത്തും അപകടത്തില്‍പെട്ടു. അപകടത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. കന്നഡ സിനിമാ താരം ഷര്‍മിള മാന്ദ്രെയും സുഹൃത്ത് കെ ലോകേഷ് വസന്തും സഞ്ചരിച്ച കാറാണ് ബംഗളൂരുവില്‍ അപകടത്തില്‍പെട്ടത്. ശനിയാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. വസന്ത് നഗറിനടുത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ തൂണില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ഇവരുടെ ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപകടം നടന്നത് ജയനഗറിലാണെന്നാണു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വസന്ത് നഗറിലാണ് അപകടമുണ്ടായതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ പൊലീസിന് ബോധ്യപ്പെട്ടു. തെറ്റായ വിവരം നല്‍കി കാര്‍ കടത്താന്‍ ശ്രമം നടന്നതായും പൊലീസ് സംശയിക്കുന്നു. അപകടം നടന്ന ഉടന്‍ തന്നെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33കാരിയായ നടിയുടെ മുഖത്തു പരിക്കുണ്ടെന്നാണു വിവരം. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ കൈക്ക് പൊട്ടലുണ്ട്.

ലോക്ഡൗണിനിടെ കാറുമായി പുറത്തിറങ്ങിയ കന്നഡ നടിയും സുഹൃത്തും അപകടത്തില്‍പെട്ടു; പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍; അശ്രദ്ധവും അപകടകരവുമായ രീതിയില്‍ വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു

അപകടം നടന്ന സ്ഥലത്ത് പൊലീസെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ താനാണ് കാര്‍ ഓടിച്ചതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഇയാളോടു രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ മൊഴി മാറ്റുകയായിരുന്നു. അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണു വിവരം.

Keywords:  Kannada actress Sharmiela Mandre injured in car accident in Bengaluru amid lockdown, Bangalore, News, Accident, Injured, Police, Custody, Car, hospital, Treatment, Actress, Case, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia