മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്; ചിത്രം ഒരു ബയോപിക് ആയിരിക്കില്ലെന്ന് താരം ട്വിറ്ററില്‍
Jan 29, 2021, 15:37 IST
ADVERTISEMENT
മുംബൈ: (www.kvartha.com 29.01.2021) ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്. കങ്കണയുടെ നിര്‍മ്മാണക്കമ്പനിയായ മണികര്‍ണിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് സായ് കബീറാണ്. ചിത്രം ഒരു ബയോപിക് ആയിരിക്കില്ല എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിനായി നടത്തിയ ഫോടോഷൂടും കങ്കണ പുറത്തുവിട്ടു. അതേസമയം ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
'ഞങ്ങള്‍ ഒരു സിനിമയുടെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇത് ഇന്ദിരാഗാന്ധിയുടെ ബയോപിക് അല്ല, പൊളിറ്റികല്‍ ഡ്രാമയാണ്. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകള്‍ മനസ്സിലാക്കാന്‍ എന്റെ തലമുറയെ ചിത്രം സഹായിക്കും. നിരവധി മികച്ച താരങ്ങള്‍ സിനിമയുടെ ഭാഗമാവും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നേതാവിനെ അവതരിപ്പിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ചിത്രം ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.'- വാര്‍ത്താകുറിപ്പിലൂടെ കങ്കണ അറിയിച്ചു. എന്നാല്‍ ഏത് പുസ്തകമാണ് അതെന്ന് താരം വ്യക്തമാക്കിയില്ല.
Keywords: News, National, India, Mumbai, Cinema, Entertainment, Social Media, Twitter, Kangana Ranaut to play former Prime Minister Indira Gandhi in political period dramaThis is a photoshoot about iconic women I did in the beginning of my career, little did I know one day I will get to play the iconic leader on screen. https://t.co/ankkaNevH2
— Kangana Ranaut (@KanganaTeam) January 29, 2021
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

