SWISS-TOWER 24/07/2023

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്; ചിത്രം ഒരു ബയോപിക് ആയിരിക്കില്ലെന്ന് താരം ട്വിറ്ററില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 29.01.2021) ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്. കങ്കണയുടെ നിര്‍മ്മാണക്കമ്പനിയായ മണികര്‍ണിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് സായ് കബീറാണ്. ചിത്രം ഒരു ബയോപിക് ആയിരിക്കില്ല എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിനായി നടത്തിയ ഫോടോഷൂടും കങ്കണ പുറത്തുവിട്ടു. അതേസമയം ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
Aster mims 04/11/2022

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത്; ചിത്രം ഒരു ബയോപിക് ആയിരിക്കില്ലെന്ന് താരം ട്വിറ്ററില്‍


'ഞങ്ങള്‍ ഒരു സിനിമയുടെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇത് ഇന്ദിരാഗാന്ധിയുടെ ബയോപിക് അല്ല, പൊളിറ്റികല്‍ ഡ്രാമയാണ്. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകള്‍ മനസ്സിലാക്കാന്‍ എന്റെ തലമുറയെ ചിത്രം സഹായിക്കും. നിരവധി മികച്ച താരങ്ങള്‍ സിനിമയുടെ ഭാഗമാവും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നേതാവിനെ അവതരിപ്പിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ചിത്രം ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.'- വാര്‍ത്താകുറിപ്പിലൂടെ കങ്കണ അറിയിച്ചു. എന്നാല്‍ ഏത് പുസ്തകമാണ് അതെന്ന് താരം വ്യക്തമാക്കിയില്ല.

Keywords:  News, National, India, Mumbai, Cinema, Entertainment, Social Media, Twitter, Kangana Ranaut to play former Prime Minister Indira Gandhi in political period drama
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia