'ഒരിക്കലും മായാത്ത പാടുകൾ ഉൾപെടെ ശരീരത്തിൽ ഉണ്ടായി'; സിനിമയ്ക്ക് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്‌തെന്ന് കങ്കണ

 


മുംബൈ: (www.kvartha.com 28.09.2021) വിവാദങ്ങളിൽ ഇടംപിടിക്കുന്ന നായികയാണെങ്കിൽ പോലും തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് കങ്കണ റണൗട്ട്. അഭിനയമികവ് കൊണ്ടും ശൈലി കൊണ്ടും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുപാട് ലഭിച്ചിട്ടുണ്ട് താരത്തിന്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇടം പിടിക്കുന്ന താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർചാവിഷയം. 'തലൈവി' എന്ന സിനിമയ്ക്കുവേണ്ടി ആറ് മാസത്തിനിടെ 20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തെന്നും അത് തന്‍റെ ശരീരത്തിൽ പാടുകൾ വീഴ്ത്തിയെന്നും പറയുകയാണ് കങ്കണ.

'ഒരിക്കലും മായാത്ത പാടുകൾ ഉൾപെടെ ശരീരത്തിൽ ഉണ്ടായി'; സിനിമയ്ക്ക് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്‌തെന്ന് കങ്കണ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന താരത്തിന്‍റെ പുതിയ ചിത്രമാണ് 'തലൈവി'. ഈ ചിത്രത്തിന് വേണ്ടിയാണ് താരം ശരീരഭാരം കൂട്ടിയത്. എന്നാൽ അടുത്ത സിനിമ ധാക്കഡിനു വേണ്ടി ഭാരം കുറയ്ക്കേണ്ടി വന്നു. ഈ അനുഭവമാണ് കങ്കണ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

'മുപ്പതുകളിലുള്ള ഞാൻ ആറ് മാസം കൊണ്ടാണ് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത്. ഇത് എന്റെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഒരിക്കലും മായാത്ത സ്ട്രെച് മാർകു കൾ ഉൾപെടെ ശരീരത്തിൽ ഉണ്ടായി’- ചിത്രങ്ങൾ പങ്കുവച്ച് കങ്കണ കുറിച്ചു.

Keywords:  News, Mumbai, Actor, Actress, Entertainment, Film, Cinema, Bollywood, Instagram, Top-Headlines, Kangana Ranaut, Physical transformation, Kangana Ranaut shares before and after pictures; actress undergoes major physical transformation.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia