SWISS-TOWER 24/07/2023

കോവിഡ് വെറുമൊരു ജലദോഷപനിയല്ല; ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു; ശരിയായരീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണി; മുന്‍നിലപാട് തിരുത്തി ബോളിവുഡ് താരം കങ്കണ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.06.2021) കോവിഡ് വെറുമൊരു ജലദോഷപനിയല്ല, ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു. ശരിയായരീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണി. മുന്‍നിലപാട് തിരുത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. കോവിഡിന്റെ അനന്തര ഫലങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം. മെയ് ആദ്യവാരമാണ് കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
Aster mims 04/11/2022

കോവിഡ് വെറുമൊരു ജലദോഷപനിയല്ല; ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു; ശരിയായരീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണി; മുന്‍നിലപാട് തിരുത്തി ബോളിവുഡ് താരം കങ്കണ

കോവിഡ് വെറും ജലദോഷ പനിയാണെന്ന് അന്ന് താരം നടത്തിയ പ്രസ്താവന വലിയ വിവാദവുമായി രുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ മുന്‍നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. കോവിഡ് ആദ്യം കരുതിയപോലെ അത്ര നിസ്സാരമല്ലെന്നും രോഗമുക്തയായതിന് ശേഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറയുന്നു.

കങ്കണയുടെ വാക്കുകള്‍:

കോവിഡ് ഭേദമായതിന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. കോവിഡ് സാധാരണ ജലദോഷ പനിയാണെന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. അങ്ങനെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നാല്‍ കോവിഡിനോട് പോരാടി രോഗമുക്തയായതിന് ശേഷം ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി. ഇതുവരെ ഞാന്‍ അനുഭവിക്കാത്ത പലതും.

എന്തെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാല്‍ അവയ്‌ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കുമെങ്കിലും കൊറോണയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് നടക്കുന്നത്. കൊറോണയുടെ കാര്യത്തില്‍ കാണുന്ന രോഗമുക്തി വ്യാജമാണ്.

കോവിഡ് നെഗറ്റീവ് ആയി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം മുമ്പത്തെ പോലെ എനിക്ക് ഷൂടിങ്ങില്‍ പങ്കെടുക്കാം, സുഹൃത്തുക്കളുമായി സംസാരിക്കാം എന്നൊക്കെ തോന്നിയിരുന്നു. എന്നാല്‍ അതെല്ലാം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ രോഗം വീണ്ടും വരുന്നത് പോലെ തോന്നി, സുഖമില്ലാതെയായി. ഞാന്‍ വീണ്ടും കിടപ്പിലായി. ഒരു ഘട്ടത്തില്‍ എനിക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് തോന്നി. എന്റെ തൊണ്ട വീണ്ടും മോശമായി, എനിക്ക് വീണ്ടും പനി തുടങ്ങി.

ഈ വൈറസ് തികച്ചും പ്രവചനാതീതമാണ്, ജനിതകമാറ്റം വന്ന വൈറസായതിനാല്‍ ഇത് നമ്മുടെ ശരീരത്തെ ആക്രമിക്കുമ്പോള്‍, ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയില്ല. മാത്രമല്ല ഇത് നമ്മുടെ സ്വാഭാവിക പ്രതിരോധശേഷിയെ നിശബ്ദമാക്കുകയും ചെയ്യുന്നു. ഇതുമൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.

അതിനാല്‍ പൂര്‍ണമായും രോഗം ഭേദമാവുക എന്നത് വളരെ പ്രധാനമാണ്. വൈറസിനെതിരെ പോരാടുമ്പോള്‍ ഞാന്‍ പല ഡോക്ടര്‍മാരുമായും സംസാരിച്ചു, രോഗമുക്തി നേടുന്ന കാലയളവില്‍ വിശ്രമത്തെ കുറച്ചു കാണരുതെന്ന് ഞാന്‍ മനസിലാക്കി. അതിനാല്‍ വിശ്രമിക്കൂ സുഖം പ്രാപിക്കൂ. കങ്കണ പറയുന്നു.


Keywords:  Kangana Ranaut on Covid-19 recovery: Virus gives fake sense of recovery, beware of relapse, Mumbai, News, Health, Health and Fitness, Bollywood, Actress, Controversy, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia