ഷൂട്ടിങിനിടെ നടി കങ്കണയ്ക്ക് വെട്ടേറ്റു

 


മുംബൈ: (www.kvartha.com 20.07.2017) തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ച് പ്രേക്ഷകരെ കയ്യിലെടുക്കുന്നതില്‍ നടി കങ്കണ റണാവത്തിനുള്ള കഴിവ് വളരെ പ്രശംസനീയമാണ്. അഭിനയിക്കുന്ന സിനിമയിലെല്ലാം തന്റേതായ കയ്യൊപ്പു ചാര്‍ത്തുന്ന താരമവുമാണ് രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ കങ്കണ റണാവത്ത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ഇവര്‍ ബോളിവുഡിന്റെ റാണിയുമായി. ഇപ്പോള്‍ പുതിയ ചിത്രമായ മണികര്‍ണിക; ക്വീന്‍ ഓഫ് ജാന്‍സി എന്ന ചിത്രത്തില്‍ ഝാന്‍സി റാണിയായി തകര്‍ത്തഭിനയിക്കുകയാണ്.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടിയുടെ മുഖത്ത് വെട്ടേറ്റു. പുരികത്തിന് നടുക്കായി വാള്‍ കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച നടിയുടെ മുറിവ് സ്റ്റിച്ച് ചെയ്ത് വീണ്ടും ലൊക്കേഷനില്‍ മടങ്ങിയെത്തി.

  ഷൂട്ടിങിനിടെ നടി കങ്കണയ്ക്ക് വെട്ടേറ്റു

ഭാഗ്യം കൊണ്ടാണ് കണ്ണില്‍ കൊള്ളാതിരുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ താന്‍ വളരെ ത്രില്ലിലാണെന്നാണ് കങ്കണ പറയുന്നത്. ഒരു യോദ്ധാവിന്റെ മുറിവ് തന്റെ മുഖത്തിനും കിട്ടിയല്ലോയെന്നാണ് കങ്കണയുടെ അഭിപ്രായം. ഝാന്‍സി റാണിയെപ്പോലൊരു യോദ്ധാവാകുമ്പോള്‍ യുദ്ധത്തില്‍ പങ്കെടുത്തതിന്റെ അടയാളം നല്ലതാണെന്നും കങ്കണ പറഞ്ഞു.

അപകടകരമായ രംഗങ്ങളില്‍ ഡ്യുപ്പ് ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ആയോധന കലകള്‍ പരിശീലിച്ച് അഭിനേതാക്കളെല്ലാം സ്വന്തമായി അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.

Also Read:
അനിശ്ചിത കാലത്തേക്ക് കേന്ദ്രസര്‍വ്വകലാശാല അടച്ചിട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ പോകാതെ സമരവും പഠിത്തവുമായി ക്യാമ്പസില്‍തന്നെ; ക്ലാസെടുക്കുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷണ വിദ്യാര്‍ത്ഥികളും സമരത്തില്‍ ചേര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kangana Ranaut now stable after sustaining injury on the sets of Manikarnika The Queen of Jhansi, Mumbai, News, Cinema, Entertainment, hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia