കോവിഡ് നെഗറ്റീവായതോടെ കങ്കണ മുംബയിലേക്ക്; അനീതിക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് ശിവസേനയ്ക്ക് മുന്നറിയിപ്പ്
Sep 9, 2020, 13:44 IST
മാണ്ടി: (www.kvartha.com 09.09.2020) മുംബൈയിലേക്ക് വരേണ്ടെന്ന ശിവസേനയുടെ ഭീഷണി വകവെയ്ക്കാതെ ബോളിവുഡ് നടി കങ്കണ റണാവത്ത്. ബുധനാഴ്ച രാവിലെ ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ നിന്ന് ചണ്ഡിഗഡ് വിമാനത്താവളത്തിലേക്കും അവിടെ നിന്നാണ് മുംബൈയിലേക്ക് പറന്നത്. ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഭീഷണിയെ തുടര്‍ന്ന വൈ കാറ്റഗറി സുരക്ഷയോടെയാണ് കങ്കണ ബോളിവുഡില്‍ പറന്നിറങ്ങിയത്. മഹാരാഷ്ട്രയിലേക്ക് വരുന്നതിന് തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും അനീതിക്കെതിരെ ഇനിയും ശബ്ദം ഉയര്‍ത്തും ജയ് മഹാരാഷ്ട്ര, ജയ് ശിവജി- താരം ട്വീറ്റ് ചെയ്തു.
താരത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് മാണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദേവേന്ദര്‍ ശര്‍മ അറിയിച്ചു. നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് മുംബയ് പൊലീസിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് ശിവസേന നേതാവ് സഞ്ജയ് റൗത്തിനെ ചൊടിപ്പിച്ചത്. മുംബൈ നഗരത്തെ പാക്ക് അധിനിവേശ കാശ്മീരെന്ന് കങ്കണ വിളിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ശിവസേന ഭരിക്കുന്ന ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തന്റെ ഓഫീസ് അനധികൃതമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഓഫീസിലെ സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ വലിച്ചെറിയുന്നതിന്റെ ഫോട്ടോയും താരം ട്വിറ്ററിലൂടെ പങ്കുവെച്ചു. ബാബറും സേനകളും എന്ന് അടിക്കുറിപ്പും എഴുതി. പാക്കിസ്ഥാന്‍ - ജനാധിപത്യത്തിന്റെ ചരമമാണെന്നും ട്വീറ്റില്‍ പറയുന്നു.
കങ്കണയുടെ ഓഫീസ് നിര്‍മിച്ചതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നും അതെല്ലാം പൊളിച്ച് നീക്കുമെന്നും അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ വിനായക് വിസ്പുതേ പ്രതികരിച്ചു. ബാന്ദ്രയിലെ പാലി ഹില്ലിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പൊളിച്ച് നീക്കിയ ശേഷമുള്ള കാര്യങ്ങള്‍ നിയമപ്രകാരം നടക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഓഫീസിന് മുന്നില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നില്‍ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത ശേഷം നിയമവിരുദ്ധമായി കെട്ടിടം പൊളിക്കാന്‍ അവരെത്തിയെന്ന് താരം എഴുതി. മുംബൈയ്ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും മഹാരാഷ്ട്ര സര്‍ക്കാരും അവരുടെ ഗുണ്ടകളും തന്റെ ഓഫീസ് അടക്കം നിയമവുരുദ്ധമായി തകര്‍ക്കാന്‍ നോക്കുകയാണെന്നും ആരോപിച്ചു.
അനധികൃത നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് കോര്‍പ്പറേഷന്‍ തിങ്കളാഴ്ച കങ്കണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയ അഭ്യുദയാകാംഷികളോട് നന്ദി രേഖപ്പെടുത്താനും താരം മറന്നില്ല. അതുകൊണ്ടാണ് ചൊവ്വാഴ്ച വരെ കെട്ടിടം ഇടിച്ച് തകര്‍ക്കാതിരുന്നതെന്നും താരം പറയുന്നു. മുംബൈ പൊലീസിനെയോ സഞ്ജയ് റൗത്തിനെയോ വിമര്‍ശിച്ചത് കൊണ്ട് മഹാരാഷ്ട്രയെ അപമാനിച്ചെന്ന് പറയാനാകില്ലെന്ന് കങ്കണ വ്യക്തമാക്കി. സഞ്ജയ് റൗത്ത് മഹാരാഷ്ട്രക്കാരനല്ല. അയാളുടെ ആളുകള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും പറഞ്ഞു. കെട്ടിടം പൊളിച്ചതിനെതിരെ താരത്തിന്റെ അഭിഭാഷകന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Keywords: Kangana Ranaut leaves for Mumbai; tests negative for Covid-19, Bollywood, BMC, Kangana, Himachal, COVID-19, Maharastra, Twitter, Office, Demolish, Violation, Cinema, Entertainment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.