'ഇന്ത്യന്‍ സിനിമയെന്നാല്‍ നാല് കുടുംബങ്ങളല്ല, സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറി അവരുടെ ജോലി കൃത്യമായി ചെയ്തു'; 'ജല്ലിക്കട്ടി'ന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റനൗട്ട്

 



മുംബൈ: (www.kvartha.com 26.11.2020) ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഇത്തവണ മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്  സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. നിരവധി പേരാണ് ജല്ലിക്കട്ടിന്റെ എല്ലാ ടീം അംഗങ്ങള്‍ക്കും അഭിനന്ദനവുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ.

'ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്‌ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഫലം കണ്ടിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ നാല് കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറി അവരുടെ ജോലി കൃത്യമായി ചെയ്തു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്!', എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

'ഇന്ത്യന്‍ സിനിമയെന്നാല്‍ നാല് കുടുംബങ്ങളല്ല, സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറി അവരുടെ ജോലി കൃത്യമായി ചെയ്തു'; 'ജല്ലിക്കട്ടി'ന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റനൗട്ട്


ബോളിവുഡിലെ സിനിമാ മാഫിയയ്‌ക്കെതിരെ താരം നടത്തിയ പോരാട്ടം ഫലം കണ്ടുവെന്ന തരത്തിലായിരുന്നു ജല്ലിക്കട്ടിന്റെ നേട്ടത്തെ കങ്കണ വിലയിരുത്തിയത്.

എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയെഴുതിയത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവാണ് പ്രധാന കഥാപാത്രങ്ങളായി എത്തി. 2019 ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. 2019ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു. 

Keywords:  News, National, India, Mumbai, Bollywood, Actress, Cinema, Film, Oscar, Kangana Ranaut lauds Jallikattu as India’s official entry at Oscars 2021, says ‘movie mafia gang is hiding in their houses’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia