പ്രിയങ്ക ചോപ്രയ്ക്കും പൂജാ ഭട്ടിനും പിന്നാലെ ബാങ്ക് വിളി വിവാദത്തിൽ പ്രതികരണവുമായി നടി കങ്കണ റാനൗട്ട്; താൻ ബാങ്ക് വിളി ഏറെ ഇഷ്ടപ്പെടുന്നുവെന്നും അതിന് വേണ്ടി കാതോർത്തിരുന്നുവെന്നും നടി മാധ്യമങ്ങളോട്

 


മുംബൈ: (www.kvartha.com 23.04.2017 ) സോനു നിഗത്തിന്റെ ബാങ്ക് വിളി വിവാദത്തിനെതിരെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റാനൗട്ട്. താൻ ബാങ്ക് വിളിയെ ഇഷ്ടപ്പെടുന്നുവെന്നും അതിന് വേണ്ടി കാതോർത്തിരുന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഞാന്‍ ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നു. ഏതൊരാളേയും ഉദ്ദേശിച്ചുകൊണ്ടല്ല ഇത് പറയുന്നത്. വ്യക്തിപരമായി ബാങ്കുവിളി കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമാണ്’ കങ്കണ പറയുന്നു. ലക്‌നൗവില്‍ സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ താന്‍ ഉച്ചത്തിലുള്ള ബാങ്കുവിളി കേള്‍ക്കുന്നതിന് കാതോര്‍ത്തിരുന്നു. തനിക്ക് എല്ലാ മത ആചാരങ്ങളോടും ബഹുമാനമാണ്. പള്ളികളിലും അമ്പലങ്ങളിലും എല്ലായിടത്തും പോകാറുണ്ടെന്ന് വ്യക്തമാക്കിയ കങ്കണ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വ്യക്തമാക്കി.

ഇതൊരിക്കലും സോനുനിഗത്തിന്റൈ അഭിപ്രായവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല. സോനുനിഗം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും അതിനെ മാനിക്കുന്നുവെന്നും ദേശീയ പുരസ്‌കാര ജേതാവുകൂടിയായ കങ്കണ പറയുന്നു.

പ്രിയങ്ക ചോപ്രയ്ക്കും പൂജാ ഭട്ടിനും പിന്നാലെ ബാങ്ക് വിളി വിവാദത്തിൽ പ്രതികരണവുമായി നടി കങ്കണ റാനൗട്ട്; താൻ ബാങ്ക് വിളി ഏറെ ഇഷ്ടപ്പെടുന്നുവെന്നും അതിന് വേണ്ടി കാതോർത്തിരുന്നുവെന്നും നടി മാധ്യമങ്ങളോട്

കങ്കണയ്ക്ക് പുറമെ പ്രിയങ്ക ചോപ്രയും പൂജാ ഭട്ടും ബാങ്ക് വിളി ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ബാങ്ക് വിളി മുഴങ്ങുന്നത് കാരണം ഉറക്കം നഷ്ട്ടപ്പെടുന്നുവെന്ന് ഗായകൻ സോനു നിഗം ട്വീറ്റ് ചെയ്തതതോടെയാണ് ബാങ്ക് വിളിയെ കുറിച്ച് വിവാദമുണ്ടാകുന്നത്. എന്നാൽ സോനു നിഗത്തിന്റെ വീട്ടിൽ ബാങ്ക് വിളി കേൾക്കില്ലെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തത് വാർത്തയായിരുന്നു.

Summary: Actress Kangana Ranaut says she has no problems with azaan but feels what Sonu Nigam said should be respected and discussed. Nigam, in a series of tweets, had described the use of loudspeakers to broadcast

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia