Kangana Says | 'ഞാന്‍ ആണ്‍കുട്ടികളെ തല്ലുന്നുവെന്ന അപവാദപ്രചാരണം പരക്കുന്നു'; വിവാഹം കഴിക്കാനാകുന്നില്ലെന്ന് ബോളിവുഡ് താരം കങ്കണ റണാവത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയാണ് കങ്കണ റണാവത്. മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയെ വരെ വെല്ലുവിളിച്ചാണ് താരം മുംബൈയില്‍ കഴിയുന്നത്. തന്നെ കുറിച്ച് പലരും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 'സിനിമയില്‍ പലരെയും തല്ലിയിട്ടുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ ആരെ തല്ലും, നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം അഭ്യൂഹങ്ങള്‍ പരത്തുന്നത് കാരണം എനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല' എന്ന് സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ താരം പ്രതികരിച്ചു.
  
Kangana Says | 'ഞാന്‍ ആണ്‍കുട്ടികളെ തല്ലുന്നുവെന്ന അപവാദപ്രചാരണം പരക്കുന്നു'; വിവാഹം കഴിക്കാനാകുന്നില്ലെന്ന് ബോളിവുഡ് താരം കങ്കണ റണാവത്

താന്‍ ധിക്കാരിയാണെന്ന ധാരണ കൊണ്ടാണോ വിവാഹം കഴിക്കാനാകാത്തതെന്ന് സിദ്ധാര്‍ത്ഥ് ചോദിച്ചപ്പോള്‍, 'അതെ, ഞാന്‍ ആണ്‍കുട്ടികളെ തല്ലിച്ചതച്ചെന്ന കിംവദന്തികള്‍ പരക്കുന്നതിനാല്‍ കല്യാണം നടക്കുന്നില്ലെന്ന്' എന്നായിരുന്നു കങ്കണ മറുപടി നല്‍കി. 'അഞ്ച് വര്‍ഷം കഴിഞ്ഞ് വിവാഹിതയായി കുട്ടികളുമായി കഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന്' നേരത്തെ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞിരുന്നു.

'നമ്മുടെ സിനിമയില്‍, യഥാര്‍ഥ ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്ന നായികമാര്‍ അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളൂ. ധാകടിലേക്ക് ക്ഷണിച്ചപ്പോള്‍, ഒരു സ്ത്രീയെ ക്രൂരയായി ദൃശ്യവത്കരിക്കാന്‍ ഒരാള്‍ ധൈര്യപ്പെട്ടതില്‍ എനിക്ക് സന്തോഷം തോന്നി. ഒരു ആക്ഷന്‍ നായിക എന്ന നിലയിലുള്ള വാണിജ്യ സിനിമയാണിത്. ഞാന്‍ ധൈര്യശാലികള്‍ക്കൊപ്പം എപ്പോഴും നില്‍ക്കുന്ന ആളാണ്,' പുതിയ ചിത്രമായ ധാകട് എന്ന സിനിമയെക്കുറിച്ച് സംസാരിച്ച കങ്കണ റണാവത്ത് പറഞ്ഞു.

താരത്തിന്റെ കന്നി നിര്‍മാണ സംരംഭമായ ടികു വെഡ്സ് ഷേരു ഉടന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യും. ധാകടും തേജസും ഉള്‍പെടെയുള്ള സിനിമകളാണ് റിലീസാകാനുള്ളത്. സ്‌പൈ ആക്ഷന്‍-ത്രിലറാണ് ധാകട്. അതില്‍ ഏജന്റ് അഗ്‌നി എന്ന സൂപര്‍ സ്‌പൈയുടെ വേഷത്തിലാണ് താരം എത്തുന്നത്.

Keywords:  Mumbai, India, News, Top-Headlines, Wedding, Bollywood, Actress, Cinema, Kangana Ranaut Claims She's 'Unable' to Get Married: 'Rumours Are Spread About Me I Beat Up Boys'. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script