Kangana | 'ലൈംഗിക ചൂഷണം സിനിമാ-ഫാഷന്‍ ലോകത്തെ ഇരുണ്ട സത്യമാണ്'; താരങ്ങളെ ഇത് മുറിവേല്‍പിക്കുന്നുവെന്ന് കങ്കണ

 


മുംബൈ: (www.kvartha.com) സിനിമാ- ഫാഷന്‍ മേഖലയിലെ ലൈംഗിക ചൂഷണം നിരവധി പേരുടെ സ്വപ്നങ്ങളെ തകര്‍ക്കുകയും പലരെയും ശാശ്വതമായി മുറിവേല്‍പിക്കുകയും ചെയ്യുന്നുവെന്ന് നടി കങ്കണ റണാവത്. മുമ്പ് ഈ മേഖലകളിലെ ലൈംഗിക ചൂഷണം സാധാരണമാണെന്ന് പറഞ്ഞ കങ്കണ റണാവത് താന്‍ അവതാരകയായ 'ലോക് അപ്' എന്ന വെബ് റിയാലിറ്റി ഷോയിലാണ് ഇരുണ്ട രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്.

Kangana | 'ലൈംഗിക ചൂഷണം സിനിമാ-ഫാഷന്‍ ലോകത്തെ ഇരുണ്ട സത്യമാണ്'; താരങ്ങളെ ഇത് മുറിവേല്‍പിക്കുന്നുവെന്ന് കങ്കണ

ഷോയിലെ ട്രാന്‍സ് വുമന്‍ മത്സരാര്‍ഥി സൈഷ ഷിൻഡെ മറ്റ് മത്സരാര്‍ഥികളുടെ സാന്നിധ്യത്തില്‍ തന്റെ ജീവിതത്തില്‍ നേരിട്ട ചൂഷണങ്ങള്‍ പങ്കിട്ടതിന് പിന്നാലെയാണിത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാള്‍ തന്നെ വഞ്ചിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു.

'ഞാന്‍ ഒരിക്കലും പുറത്തുപറയാത്ത ഒരു രഹസ്യമാണിത്. 2005ലോ 2006ലോ ആയിരുന്നു അത്. കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളെ കണ്ടുമുട്ടി. അയാള്‍ അന്ന് ഹോടല്‍ മുറിയിലേക്ക് വിളിച്ച് അസ്വസ്ഥനാണെന്ന് പറഞ്ഞു. എനിക്ക് വിഷമം തോന്നി. തുടര്‍ന്ന് ഞാന്‍ അവനെ കെട്ടിപ്പിടിച്ചു, അതിനുശേഷം ഞങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടു,' എന്നും ഷിൻഡെ പറഞ്ഞു.

പിന്നീട് ആണ് മനസിലായത്, ഡിസൈനര്‍ ഇതേ കഥ മറ്റുള്ളവരോടും പറഞ്ഞുവെന്ന്. തുടര്‍ന്ന് അവരെ പോലെ തന്നെ താനും വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും സൈശ വ്യക്തമാക്കി. 'ഈ കാര്യങ്ങള്‍ ഫാഷന്‍ ലോകത്ത് തീ പോലെ പടര്‍ന്നു, താമസിയാതെ എന്നെ ഫാഷന്‍ വീകില്‍ നിന്ന് വിലക്കി. ഞാന്‍ അവന്റെ ചൂഷണം പലരോടും വെളിപ്പെടുത്തിയെന്ന കിംവദന്തി ഡിസൈനര്‍ പ്രചരിപ്പിച്ചിരുന്നു, എന്നാല്‍ ഞാന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ചൂഷണം ചെയ്യപ്പെട്ടെന്ന് മാത്രമല്ല, പിന്നീട് എനിക്ക് കഷ്ടപ്പെടേണ്ടി വന്നു,' എന്നും അവര്‍ പറഞ്ഞു.

ആ ഡിസൈനര്‍ക്ക് എല്ലാ മെട്രോപൊളിറ്റന്‍ നഗരങ്ങളിലും ഒരു കാമുകന്മാര്‍ ഉണ്ടായിരുന്നുവെന്നും സൈശ പറഞ്ഞു. വിഷയം ഉന്നയിച്ചതിന് അവതാരക സൈശയെ അഭിനന്ദിക്കുകയും ലൈംഗിക ചൂഷണം വ്യവസായത്തിന്റെ കറുത്ത സത്യമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. സിനിമാ മേഖലയിലും ഫാഷന്‍ മേഖലയിലും ലൈംഗിക ചൂഷണം വളരെ സാധാരണമാണെന്നും കങ്കണ പറഞ്ഞു.

കോര്‍പറേറ്റ് വ്യവസായം, ഹോടല്‍ വ്യവസായം എന്നിങ്ങനെ എല്ലാ വ്യവസായങ്ങളിലും ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. എന്നാല്‍ സിനിമാ വ്യവസായത്തില്‍ നവാഗതരെയോ മോഡലുകളെയോ ചൂഷണം ചെയ്യാന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നാണ് ആളുകള്‍ കരുതുന്നത്. സെക്സിയായി വസ്ത്രം ധരിക്കുന്നവരെ അല്ലെങ്കില്‍ പൊതുസ്ഥലത്ത് ചര്‍മം കാണിക്കുന്നവരെ ചൂഷണം ചെയ്യുന്നത് ശരിയാണെന്ന് അവര്‍ കരുതുന്നുവെന്നും താരം പറഞ്ഞു.

മീ ടൂ കാംപെയിനിന്റെ പ്രശ്‌നവും അവതാരക ഉന്നയിച്ചു. വ്യവസായത്തിലെ പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയ എല്ലാ പെണ്‍കുട്ടികള്‍ക്കും ജോലി ഇല്ലാതായി. 'മീ ടൂ കാംപെയിനില്‍ ഒന്നും സംഭവിച്ചില്ല, അന്ന് പുറത്ത് വന്ന പെണ്‍കുട്ടികളെയെല്ലാം ഇന്ന് കാണാനില്ല. ഇരകളായ ചില പെണ്‍കുട്ടികളെ പിന്തുണച്ചപ്പോള്‍ എന്നെപ്പോലും വ്യവസായത്തില്‍ നിന്ന് വിലക്കിയിരുന്നു. അതിനാല്‍ ഇത് സാധാരണമാണ്, ഇത് സിനിമയിലും ഫാഷന്‍ വ്യവസായത്തിലും പലപ്പോഴും സംഭവിക്കാറുണ്ട്, താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഷോയില്‍ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കങ്കണ റണാവത്ത് വെളിപ്പെടുത്തിയിരുന്നു. 'ഞാന്‍ അന്ന് ഒരു ചെറിയ കുട്ടിയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. വീടിന് സമീപത്ത് താമസിക്കുന്ന ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നു. അവന്‍ എന്നെ അനാവശ്യമായി സ്പര്‍ശിച്ചു. അവന് എന്നേക്കാള്‍ മൂന്നാല് വയസ് കൂടുതലുണ്ടായിരുന്നു, അവന്‍ ഞങ്ങളെ വിളിച്ച്, വസ്ത്രം അഴിച്ച് പരിശോധിക്കും, ഞങ്ങള്‍ക്ക് അന്ന് എന്താണെന്ന് പോലും അറിയില്ലായിരുന്നു' കങ്കണ പറഞ്ഞു.

ഒരുപാട് കുട്ടികള്‍ ഇതേ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും എന്നാല്‍ ഈ പ്രശ്നം ഒരു പൊതുവേദിയിലേക്ക് കൊണ്ടുപോകാന്‍ ആളുകള്‍ മടിക്കുന്നുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. 'കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം സമൂഹത്തില്‍ വലിയ പ്രതിസന്ധിയാണെന്ന്' ഏപ്രില്‍ 24 ന് കങ്കണ പറഞ്ഞിരുന്നു.

ഏക്താ കപൂര്‍ നിര്‍മിച്ച 'ലോക് അപ്' എന്ന വെബ് ഷോ ALTBalaji and MXPlayer എന്നിവയില്‍ സ്ട്രീം ചെയ്യുന്നു. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഒരുങ്ങുന്ന ഷോയുടെ അവതാരക നടി കങ്കണ റണാവത്താണ്. നടന്‍ കരണ്‍ കുന്ദ്ര ഷോയുടെ ജയിലറായും അഭിനയിക്കുന്നു.

Keywords:  Lock Upp: Exploitation is the dark truth of film and fashion industries, leaves people permanently scarred, says Kangana, Mumbai, News, Bollywood, Actress, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia