ബി.ജെ.പി ക്കെതിരെ ആഷിക് അബു; കമല്‍ രാജ്യം വിട്ട് പോകുമെന്നുള്ളത് ബി.ജെ.പിയുടെ സ്വപ്നം മാത്രം, കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കുമെന്നും ആഷിക്

 


കോഴിക്കോട്: (www.kvartha.com 09.01.2017) കമലിനോട് രാജ്യം വിട്ട് പോകാൻ പറഞ്ഞ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനെതിരെ പ്രമുഖ സംവിധായകനും നടനുമായ ആഷിക് അബു.

കമൽ ഒരിക്കലും രാജ്യം വിട്ട് പോകില്ല , അങ്ങനെ കരുതുന്നെങ്കിൽ അത് നിങ്ങൾ ബി.ജെ.പി. ക്കാരുടെ വെറും സ്വപ്നം മാത്രമാണ്. കമൽ, കമൽ എന്ന പേരിൽ തന്നെ ഇന്ത്യയിൽ ജീവിക്കും ആർക്കും അദ്ദേഹത്തെ തൊടാൻ കഴിയില്ലെന്നും  ആഷിക്  അബു തന്റെ ഫെയ്സ്ബുക് പേജിലൂടെ പറഞ്ഞു.

ബി.ജെ.പി ക്കെതിരെ ആഷിക് അബു; കമല്‍ രാജ്യം വിട്ട് പോകുമെന്നുള്ളത് ബി.ജെ.പിയുടെ സ്വപ്നം മാത്രം, കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കുമെന്നും ആഷിക്

കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ചേർന്ന ഒരു പരിപാടിയിൽ ബി.ജെ.പി യുടെ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ കമലിനെ ആക്ഷേപിച്ചത്. കമലിന് ദേശീയത തീരെ ഇല്ലെന്നും അത് കൊണ്ടാണ് ദേശീയ ഗാനത്തെ കുറിച്ച് കമൽ അനാവശ്യ വിവാദമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി. ഐ പോലെയുള്ള സംഘടനകളുമായി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ   കമൽ ഒരു തീവ്രവാദിയാണെന്നും രാധാകൃഷണൻ കൂട്ടിച്ചേർത്തു.

അതേ സമയം സി.പി.എം നെതിരേയും രാധാകൃഷ്ണൻ തുറന്നടിച്ചു. ചെകുവേര ചിത്രങ്ങളാണ് സി.പി.എം ന് അക്രമം നടത്താനുള്ള പ്രചോദനമെന്നും അത് കൊണ്ട് ഗ്രാമങ്ങളിൽ നിന്ന് ചെകുവേര ചിത്രങ്ങൾ എടുത്ത് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യക്തമായ രാഷ്ട്രീയ ആശയമുള്ള ആഷിക് അബു ഒരു മടിയും കൂടാതെ ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റും തന്റെ അഭിപ്രായങ്ങൾ  തുറന്ന് പറയുക സധാരണമാണ്.

Summary: Kamal lives India as kamal. Says Ashik Abu

Keywords:  Cinema, film, Entertainment, Controversy, BJP, Narendra Modi, Director, Kamal, Kerala, Malayalam, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia