കോട്ടയം: (www.kvartha.com 05.05.2017) നടന്‍ കമല്‍ഹാസന്‍ രാജ്കമല്‍ ഫിലിംസ് ഇന്റര്‍ നാഷണലിന്റെ പേരില്‍ പുറത്തിറക്കുന്ന വിശ്വരൂപം രണ്ട് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കി.
ഫ് ളാഗ് കോഡും നാഷണല്‍ ഹോണര്‍ ആക്ടും പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഫ് ളാഗ് കോഡും നാഷണല്‍ ഹോണര്‍ ആക്ടും പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
2002 ലെ ഫ് ളാഗ്കോഡ് ഓഫ് ഇന്ത്യ സെക്ഷന്‍ അഞ്ച് ദുരുപയോഗം വകുപ്പ് 3:29 പ്രകാരം ദേശീയപതാക പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഈ വകുപ്പിനെതിരായി സിനിമയുടെ പ്രചാരണത്തിനായി ദേശീയപതാക ഉപയോഗിച്ചത് ദേശീയപതാകയോടുള്ള കടുത്ത അവഹേളനമാണ്. കൂടാതെ ദേശീയപതാക കമല്‍ഹാസന് ആവരണമെന്ന നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് ഇതേ വകുപ്പിലെ 3:30 പ്രകാരം കുറ്റകരമാണ്. ദേശീയപതാകയെ അവഹേളിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ മൂന്നു വര്‍ഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
Keywords: National, News, Cinema, Cine Actor, National Flag, Complaint, Film, Kamal Hassan has misused Indian Flag.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.