രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തമിഴ് നാട്ടിലുടനീളം യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച് നടന്‍ കമലഹാസന്‍; പളനിസാമി സര്‍ക്കാരിന്റെ അഴിമതിയും മോശം ഭരണവും ചൂണ്ടിക്കാട്ടിയാണ് യാത്ര

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 15.01.2018) രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തമിഴ് നാട്ടിലുടനീളം യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച് നടന്‍ കമലഹാസന്‍. തമിഴ് നാട് മുഖ്യമന്ത്രി ഇ.പളനിസാമി സര്‍ക്കാരിന്റെ അഴിമതിയും മോശം ഭരണവും ചൂണ്ടിക്കാട്ടി ജനുവരി 26 മുതല്‍ ആണ് സംസ്ഥാന വ്യാപകമായി കമല്‍ സഞ്ചരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന അഴിമതി ഭരണവും കെടുകാര്യസ്ഥതയും പുറത്ത് കൊണ്ടുവരാനായി മയ്യം വിസില്‍ എന്ന പേരില്‍ കമല്‍ നേരത്തെ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു.

ജനങ്ങളെ കാണുന്നതിനായി ജനുവരി 26ന് ഞാന്‍ എന്റെ യാത്ര ആരംഭിക്കുകയാണ്. യാത്രയുടെ എല്ലാ വിവരങ്ങളും തമിഴ് വാരികയായ ആനന്ദ വികടന്റെ അടുത്ത ലക്കത്തില്‍ അറിയിക്കും എന്നും കമലഹാസന്‍ വ്യക്തമാക്കി. ഒരു അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു കമല്‍ തന്റെ യാത്രയുടെ പ്രഖ്യാപനം നടത്തിയത്.

 രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തമിഴ് നാട്ടിലുടനീളം യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച് നടന്‍ കമലഹാസന്‍; പളനിസാമി സര്‍ക്കാരിന്റെ അഴിമതിയും മോശം ഭരണവും ചൂണ്ടിക്കാട്ടിയാണ് യാത്ര

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതുചരിത്രം സൃഷ്ടിച്ചാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. രജനികാന്തുമായി ഒപ്പം ചേര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആനന്ദ വികടന്‍ വാരികയിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് താല്പര്യം പ്രകടിപ്പിച്ച് ലേഖനം എഴുതിയത്.

തന്റെ 63-ാം ജന്മദിനത്തിലായിരുന്നു കമലഹാസന്‍ ആപ്പ് പുറത്തിറക്കിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചില കാര്യങ്ങള്‍ മനസിലാക്കണമെന്ന് അന്ന് കമല്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kamal Haasan to Travel Across Tamil Nadu From January 26, chennai, News, Politics, Declaration, Chief Minister, Rajanikanth, Birthday Celebration, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia