മഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കമല്‍ ഹാസനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി
Apr 21, 2017, 19:00 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 21.04.2017) മഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടന് കമല്‍ ഹാസന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മഹാഭാരതം സ്ത്രീവിരുദ്ധതയുള്ള കൃതിയാണെന്ന് അഭിപ്രായപ്പെട്ട നടനെതിരെ ഹിന്ദുമുന്നണി കക്ഷി പ്രവര്‍ത്തകനായ ആദിനാഥ സുന്ദരം സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് തിരുനെല്‍വേലി ജില്ലാ കോടതിയുടെ ഉത്തരവ്.
മെയ് അഞ്ചിന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സ്ത്രീയെ ഒരു വസ്തു മാത്രമായി കാണുകയും പുരുഷന്മാര് അവളെ വെച്ച് ചൂതാടുകയും ചെയ്യുന്ന ഒരു കൃതിയെയാണ് ഇന്ത്യക്കാര്‍ ആഘോഷിക്കുന്നതെന്നും മഹത്തരമായി കാണുന്നതെന്നും അഭിമുഖത്തില്‍ കമല്‍ പറഞ്ഞതാണ് വിവാദമായത്. തമിഴ്നാട്ടിലെ ഹൈന്ദവ ഗ്രൂപ്പായ ഹിന്ദു മക്കള്‍ കക്ഷിയാണ് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കമലിനെതിരെ പൊതുതാല്പര്യ ഹര്‍ജി കൊടുത്തത്.
നേരത്തെയും പല തരത്തിലുള്ള പരാമര്‍ശത്തിലൂടെ കമല്ഹാസന് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ജെല്ലിക്കെട്ട് നിരോധനത്തിനും ശശികലക്കെതിരെയും നടന് പ്രസ്താവനയിറക്കിയതും വിവാദമായിരുന്നു.
Summary: Actor Kamal Haasan has been summoned by a Tamil Nadu court in connection with remarks he made about the Mahabharata in March 2017. A Public Interest Litigation (PIL) was filed against the veteran actor for allegedly hurting Hindu sentiments

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.