Vikram's Song | 'പത്തലെ പത്തലെ': കമല്‍ഹാസന്‍ തന്നെ വരികളെഴുതി പാടിയ 'വിക്രം' ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു

 



ചെന്നൈ: (www.kvartha.com) കമല്‍ഹാസന്‍ നായകനാകുന്ന 'വിക്രം' ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ കമല്‍ഹാസന്‍ തന്നെ ഗാനവും ആലപിച്ചിരിക്കുന്നു. വിക്രം സിനിമയുടെ നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജൂണ്‍ മൂന്നിനാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. 

Vikram's Song | 'പത്തലെ പത്തലെ': കമല്‍ഹാസന്‍ തന്നെ വരികളെഴുതി പാടിയ 'വിക്രം' ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു


110 ദിവസങ്ങളാണ് വിക്രം' ഷൂട് പൂര്‍ത്തിയാകാന്‍ എടുത്തതെന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. 

'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോനി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോനി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപോര്‍ടുകള്‍. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറിലാണ് നിര്‍മാണം. ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

Keywords:  News,National,India,chennai,Entertainment,Cinema,Kamal Hassan,Song,Social-Media, Kamal Haasan Starrer Vikram's First Single 'Pathala Pathala' Out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia