Vikram's Song | 'പത്തലെ പത്തലെ': കമല്‍ഹാസന്‍ തന്നെ വരികളെഴുതി പാടിയ 'വിക്രം' ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു
May 12, 2022, 11:20 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) കമല്‍ഹാസന്‍ നായകനാകുന്ന 'വിക്രം' ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ കമല്‍ഹാസന്‍ തന്നെ ഗാനവും ആലപിച്ചിരിക്കുന്നു. വിക്രം സിനിമയുടെ നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജൂണ്‍ മൂന്നിനാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്.
110 ദിവസങ്ങളാണ് വിക്രം' ഷൂട് പൂര്‍ത്തിയാകാന്‍ എടുത്തതെന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോനി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോനി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപോര്‍ടുകള്‍. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറിലാണ് നിര്‍മാണം. ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Keywords: News,National,India,chennai,Entertainment,Cinema,Kamal Hassan,Song,Social-Media, Kamal Haasan Starrer Vikram's First Single 'Pathala Pathala' Out
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

