എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരം; ഭാര്യയും മകനുമുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി; സ്ഥിതി മോശമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിനായി പ്രാര്‍ത്ഥനയിലാണെന്നും നടന്‍ കമല്‍ ഹാസന്‍
Sep 25, 2020, 13:04 IST
ചെന്നൈ: (www.kvartha.com 25.09.2020) എം ജി എം ഹെല്‍ത്ത് കോയര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരാവസ്ഥയിലായി. ഭാര്യയും മകനുമുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് പൊലീസിനെ വിന്യസിച്ചു. അല്‍പ സമയത്തിനുള്ളില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടുമെന്നാണ് വിവരം.
എസ് പി ബി പൂര്‍ണമായും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്ന് എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രി അറിയിച്ചിരുന്നു. സ്ഥിതി മോശമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിനായി പ്രാര്‍ഥനയിലാണെന്നും കഴിഞ്ഞദിവസം രാത്രിയില്‍ ആശുപത്രി സന്ദര്‍ശിച്ച ശേഷം നടന്‍ കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില പുരോഗമിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് വിവാഹ വാര്‍ഷികം ആഘോഷിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകനും അപ്പ എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നില ഗുരുതരമായത്.
ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിന് ആശുപത്രിയിലായതിനു പിന്നാലെ, ആരോഗ്യം മോശമായെങ്കിലും പിന്നീട് വളരെയേറെ മെച്ചപ്പെട്ടതു പ്രതീക്ഷ നല്‍കിയിരുന്നു. സപ്തംബര്‍ ഏഴിനു കോവിഡ് മുക്തനായെങ്കിലും ശ്വാസകോശത്തിനു സാരമായ തകരാര്‍ ബാധിച്ചതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പ്രിയഗായകനായി തമിഴകം പ്രാര്‍ഥനയിലാണ്. ഓഗസ്റ്റ് 20നു അദ്ദേഹത്തിന്റെ രോഗശാന്തിക്കായി തമിഴ്‌നാട്ടിലുടനീളം സംഗീതാര്‍ച്ചന നടത്തിയിരുന്നു.

Keywords: Kamal Haasan on SP Balasubrahmanyam's health: He is critical, family praying for him, Chennai,News,Singer,Hospital,Treatment,Trending,National,Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.